തെരുവില്‍ ബ്യൂട്ടിപാര്‍ലര്‍ ഒരുക്കി വേറിട്ട പ്രതിഷേധവുമായി ബ്യൂട്ടിഷന്‍മാര്‍

തിരൂരങ്ങാടി: കൊറോണ കാരണം തൊഴില്‍ ഇല്ലാതായ ബ്യൂട്ടീഷന്‍മാര്‍ തിരൂരങ്ങാടി പോസ്റ്റ് ഓഫീസിനു മുന്നില്‍ ബ്യൂട്ടീ പാര്‍ലര്‍ ഒരുക്കി നടത്തിയ സമരം വിത്യസ്തത കൊണ്ട് ജനശ്രദ്ധയാകര്‍ഷിച്ചു. റോഡില്‍ ചെയര്‍ ഇട്ട് അതില്‍ ഒരാളെ ഇരുത്തി ബ്യൂട്ടീഷന്‍ വര്‍ക്ക് ചെയ്ത് കൊണ്ടാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

ബ്യൂട്ടീ പാര്‍ലറുകള്‍ തുറക്കാന്‍ സമ്മതിക്കാതെ ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍ എന്ന് അവര്‍ കുറ്റപ്പെടുത്തി. കോവിഡിന്റെ മറവില്‍ സ്വകാര്യ ആശുപത്രികളില്‍ പാര്‍ലറുകള്‍ നടത്തുന്ന സര്‍വ്വീസുകള്‍ ചെയ്ത് കൊടുക്കുന്നത് ഉദ്യോഗസ്ഥര്‍ കാണുന്നില്ലെന്നും ബ്യൂട്ടീഷന്‍ മേഖലയിലുള്ളവര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇന്റര്‍നാഷണല്‍ ബ്യൂട്ടീ നല്ല കൂട്ടുകാര്‍ ഗ്രൂപ്പും എസ് ബി സി എ യും ചേര്‍ന്നാണ് തിരൂരങ്ങാടി പോസ് റ്റോഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തിയത്. വ്യാപാരി വ്യവസായി യൂണിറ്റ് വൈസ് പ്രസിഡന്റ് സിദ്ധീഖ് പനക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നൗഷാദ് സിറ്റി പാര്‍ക്ക്, ഡോ. ഖമറുന്നീസ റഹൂഫ്, രേഖ കൊടിഞ്ഞി, സിലിന്‍ ചെമ്മാട് എന്നിവര്‍ സംസാരിച്ചു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top