Section

malabari-logo-mobile

കടകള്‍ പൂര്‍ണമായും തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഉപവാസ സമരം നടത്തി

HIGHLIGHTS : The Traders and Industrialists Coordinating Committee went on a hunger strike demanding that the shops be reopened

പരപ്പനങ്ങാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടകള്‍ പൂര്‍ണമായി തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉപവാസ സമരം നടത്തി.

ഇതിന്റെ ഭാഗമായി പരപ്പനങ്ങാടി മര്‍ച്ചന്‍സ് അസോസിയേഷന്റെ കീഴില്‍ നഗരസഭാ കാര്യാലയം, പയനിങ്ങല്‍ ജംഗ്ഷന്‍, പുത്തരിക്കല്‍, പാലത്തിങ്ങല്‍ എന്നീ വിവിധ കേന്ദ്രങ്ങളില്‍ ഉപവാസ സമരം നടത്തി.

sameeksha-malabarinews

കോവിഡ് നിയന്ത്രണത്തിന്റെ പേരില്‍ വ്യാപാരികളെ സര്‍ക്കാര്‍ ദ്രോഹിക്കുന്നു എന്ന് ആരോപിച്ചായിരുന്നു സമരം. മുഴുവന്‍ കടകളും അടച്ചിട്ടായിരുന്നു സമരം.

എം വി മുഹമ്മദലി, വിനോദ് എവി, അഷ്‌റഫ് കുഞ്ഞാവാസ്, ഷൗക്കത്ത് ഷാസ്, മുജീബ് ദില്‍ദാര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സമരത്തിന് നേതൃത്വം നല്‍കി. സര്‍ക്കാരും ഉദ്യോഗസ്ഥരും വ്യാപാര ദ്രോഹ നയം തുടര്‍ന്നാല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
രാവിലെ 10 മണിക്ക് തുടങ്ങിയ ഉപവാസ സമരം വൈകിട്ട് 05 മണി വരെ നീണ്ട് നിന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!