Section

malabari-logo-mobile

പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍; വൈസ് ചെയര്‍പേഴ്‌സണ്‍ ഷഹര്‍ ബാനു

HIGHLIGHTS : പരപ്പനങ്ങാടി: എ. ഉസ്മാനെ പരപ്പനങ്ങാടി നഗരസഭ ചെയര്‍മാനാക്കാന്‍ മുസ്ലിംലീഗ് മുനിസിപ്പല്‍ കമ്മിറ്റി തീരുമാനം. ഉള്ളണം പത്താം ഡിവിഷനില്‍ നിന്നുള്ള കൗണ്‍...

പരപ്പനങ്ങാടി: എ. ഉസ്മാനെ പരപ്പനങ്ങാടി നഗരസഭ ചെയര്‍മാനാക്കാന്‍ മുസ്ലിംലീഗ് മുനിസിപ്പല്‍ കമ്മിറ്റി തീരുമാനം. ഉള്ളണം പത്താം ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറാണ് എ ഉസ്മാന്‍. വൈസ് ചെയര്‍പേഴ്‌സണായി 44 ാം ഡിവഷനില്‍ നിന്നുള്ള കെ ഷഹര്‍ബാനുവിനെയും തീരുമാനിച്ചു.

. പ്രഥമ നഗരസഭ ഭരണസമിതിയില്‍ സ്ഥിര സമിതി ചെയര്‍മാനും നേരത്തെ ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന ഉസ്മാന്‍ ഷഹര്‍ബാനു കഴിഞ മുന്‍സിപ്പല്‍ കൗണ്‍സിലില്‍ അംഗവും നേരത്തെ കുടുംബശ്രീ എ. ഡി എസ്. അദ്ധ്യക്ഷയുമായിരുന്നു.

sameeksha-malabarinews

ചെയര്‍മാന്‍ സ്ഥാനത്തേക്ക് 34ാം ഡിവിഷനില്‍ നിന്നും ജയിച്ച ഷാഹുല്‍ ഹമീദിന്റെ പേരും പരിഗണിച്ചിരുന്നു. ഏറെ ചര്‍ച്ചക്കൊടുവില്‍ സീനിയോറിറ്റി പരിഗണിച്ച് ഉസ്മാന് നറുക്ക് വീണത്. ഉപാധ്യക്ഷ സ്ഥാനത്തേക്ക് അവസാന നിമിഷം വരെ മുന്‍ പഞ്ചായത്ത് അംഗം സീനത്ത് ആലിബാപ്പുവിന്റെ പേരും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ സ്വതന്ത്രചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചത് ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് വിനയാകുകയായിരുന്നു എന്നാണ് സൂചന.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!