ദില്ലി: കേന്ദ്രസര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമകങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണയുമായി മത്സ്യത്തൊഴിലാളികളും രംഗത്തെത്തുന്നു. കര്‍ഷകരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യവ്യാപകതമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നാണ് മത്സ്യത്തൊഴിലാളി സംഘടന തരുമാനിച്ചിരിക്കുന്നത്.
തൊഴിലാളി-കര്‍ഷക ഐക്യം എന്ന മുദ്രാവാക്യമുയര്‍ത്തി എല്ലാ സംസ്ഥാനങ്ങളിലും സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ടി എന്‍ പ്രതാപന്‍ എംപി അറിയിച്ചു.
ജനുവരി ഒന്നു മുതല്‍ ഏഴ് വരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മത്സ്യത്തൊഴിലാളികളുടെ ഐക്യദാര്‍ഢ്യ സമരം നടക്കുകയെന്ന് ടി എന്‍ പ്രതാപന്‍ പറഞ്ഞു.




