Section

malabari-logo-mobile

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കോവിഡ് നെഗറ്റീവ് ആയിട്ടും പ്രവാസിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തില്ലെന്ന് ആക്ഷേപം

HIGHLIGHTS : പരപ്പനങ്ങാടി ; സ്വയം നിരീക്ഷണത്തിലിരിക്കെ ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഡോക്ടര്‍ വിസമ്മതിച്ചെന്ന് പരാതി. ക...

പരപ്പനങ്ങാടി ; സ്വയം നിരീക്ഷണത്തിലിരിക്കെ ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഡോക്ടര്‍ വിസമ്മതിച്ചെന്ന് പരാതി. കഴിഞ്ഞ ദിവസം നിരീക്ഷണത്തിലിരിക്കെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ച പരപ്പനങ്ങാടി സ്വദേശി കവുങ്ങുംതോട്ടത്തില്‍ ബീരാന്‍കോയയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വെച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ആര്‍എംഒ തയ്യാറായില്ലെന്ന ആക്ഷേപമാണ് ബന്ധുക്കളും ജനപ്രതിനിധികളും ഉന്നയിച്ചിരിക്കുന്നത്.

വിദേശത്ത് നിന്നെത്തി 23 ദിവസത്തോളം ക്വാറന്റൈനില്‍ കഴിയവെയാണ് ബീരാന്‍ കോയ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്. തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അന്ന് രാത്രി തന്നെ ഇയാളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് പോലീസ് അടക്കുമുള്ളവര്‍ തയ്യാറായി. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ ഫോറന്‍സിക് സര്‍ജന്റെ സാനിധ്യം ആവിശ്യമാണെന്നും അതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകണമെന്നും ആര്‍എംഓ അറിയിക്കുയായിരുന്നത്രെ.

sameeksha-malabarinews

സ്വാഭാവിക മരണമായിട്ടും, ഒരു സംശയവും ബന്ധുക്കളോ നാട്ടുകാരോ ഉയര്‍ത്താതിരുന്നിട്ടും പോസ്റ്റ്‌മോര്‍്ട്ടം ചെയ്യാന്‍ ഡോക്ടര്‍ തയ്യാറാകാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കി. എംഎല്‍എ പികെ അബ്ദുറബ്ബ് അടക്കമുള്ളവര്‍ സംസാരിച്ചിട്ടും ഡോക്ടര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് സന്നദ്ധപ്രവര്‍ത്തകരും ബന്ധുക്കളും പതിനൊന്നരയോടെ മൃതദേഹം ഏറ്റുവാങ്ങി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുയായിരുന്നു.

പ്രവാസിയുടെ മൃതദേഹത്തോട് താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ അനാദരവ് കാണിച്ചെന്നും ഇതിനെതിരെ മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും, ഉയര്‍ന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പരാതിനല്‍കുമെന്ന് പരപ്പനങ്ങാടി ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ സൈതലവി കടവത്ത് മലബാറിന്യൂസിനോട് പറഞ്ഞു.

എന്നാല്‍ ഫോറന്‍സിക് സര്‍ജ്ജന്റെ കൂടി നിര്‍ദ്ദേശമനുസരിച്ചാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ മെഡിക്കല്‍ കോളേജിലേക്ക് അയച്ചെതെന്നും, അതില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!