Section

malabari-logo-mobile

ബാര്‍ബര്‍ഷോപ്പ് നവീകരണ ധനസഹായത്തിന് അപേക്ഷിക്കാം

HIGHLIGHTS : You can apply for a barber shop renovation grant ബാര്‍ബര്‍ഷോപ്പ് നവീകരണ ധനസഹായത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ മേഖലകളിലെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട ബാര്‍ബര്‍മാര്‍ക്ക് തൊഴില്‍ നവീകരണ ധനസഹായം നല്‍കുന്ന ബാര്‍ബര്‍ഷോപ്പ് നവീകരണ ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.

കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ അധികരിക്കരിക്കാത്ത 60 വയസ്സ് വരെയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷഫോറത്തിന്റെ മാതൃകയും വിശദ വിവരങ്ങളും www.bcdd.kerala.gov.in ല്‍ ലഭിക്കും. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച പൂരിപ്പിച്ച അപേക്ഷയും, അനുബന്ധ രേഖകളും സ്ഥാപനം പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ആഗസ്റ്റ് 31ന് മുമ്പ് സമര്‍പ്പിക്കണം.

sameeksha-malabarinews

കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം. എറണാകുളം മേഖലാ ഓഫീസ്: 0484 2429130, കോഴിക്കോട് മേഖലാ ഓഫീസ്:0495 2377786.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!