നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി അനുവദിച്ച് സുപ്രീംകോടതി

ദില്ലി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ആറുമാസം കൂടി സമയം അനുവദിച്ചു. കൂടുതല്‍ സമയം അനുവദിക്കണം എന്ന് കാണിച്ച് പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ കത്ത് പരിഗണിച്ചാണ് സുപ്രീംകോടതി തീരുമാനം.

നടിയെ ആക്രമിച്ച കേസില്‍ ആറ്മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നവംബര്‍ 29 ന് ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം വിചാരണ മെയ് 29 ന് പൂര്‍ത്തിയാകേണ്ടതായിരുന്നു.

എന്നാല്‍ കൊവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും കാരണം വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് കാണിച്ച് വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ഹൈക്കോടതിയെ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top