Section

malabari-logo-mobile

പരപ്പനങ്ങാടി നഗരസഭ പരിധിയില്‍ കച്ചവട സ്ഥാപനങ്ങള്‍ രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ മാത്രമെ തുറന്നു പ്രവര്‍ത്തിക്കാവു

HIGHLIGHTS : പരപ്പനങ്ങാടി: : നഗരസഭ പരിധിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും (പെട്രോള്‍ പമ്പ്, തെരുവോര കച്ചവടം ഉള്‍പ്പെടെ)രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 മണിവരെ മാത്...

പരപ്പനങ്ങാടി: : നഗരസഭ പരിധിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും (പെട്രോള്‍ പമ്പ്, തെരുവോര കച്ചവടം ഉള്‍പ്പെടെ)രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 മണിവരെ മാത്രമെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയൊള്ളുവന്ന് പരപ്പനങ്ങാടി നഗരസഭ . തെരുവോര കച്ചവട തിരിച്ചറിയില്‍ കാര്‍ഡ് ഉള്ളവര്‍ ഒഴികെ ബാക്കിയുള്ളവര്‍ നഗരസഭ പരിധിയില്‍ വ്യാപാരം നടത്തുവാന്‍ പാടില്ലെന്ന് ഇന്ന് ചേര്‍ന്ന കോവിഡ് 19 മോണിറ്ററിങ്ങ് കമ്മറ്റി തീരുമാനിച്ചു . ഹോട്ടലുകള്‍ രാവിലെ ഏഴുമണി മുതല്‍ രാത്രി 8 മണി വരെ പാര്‍സല്‍ സര്‍വ്വീസായി മാത്രം ഭക്ഷണം വിതരണം നടത്തേണ്ടതാണ്. malabarinews,com
ടര്‍ഫ് ഗ്രൗണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത് തുടരും. മത്സ്യ, മാംസ വില്‍പ്പനശാലകളും രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ആറുമണി വരെ മാത്രമെ തുറക്കാവു.
മെഡിക്കല്‍ ഷോപ്പ്, പാല്‍, ക്ലിനിക്ക്, ഹോസ്പിറ്റല്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല.

മുഴവന്‍ വ്യാപാര സ്ഥാനപനങ്ങളിലും ബ്രേക്ക് ദി ചെയിന്‍ സംവിധാനങ്ങള്‍ ഒരുക്കേണ്ടതും വിസിറ്റേഴ്‌സിന്റെ വിവരങ്ങല്‍ അടങ്ങിയ രജിസ്‌ററര്‍ കൃത്യമായി സൂക്ഷിക്കേണ്ടതും ആവിശ്യപ്പെട്ടാല്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കേണ്ടതുമാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!