തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1426 പേര്‍ക്ക് രോഗമുക്തി. 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 105 പേര്‍ക്കും വിദേശത്തുനിന്നും വന്ന 62 പേര്‍ക്കും മറ്റുസംസ്ഥാനങ്ങളില്‍ നിന്നും വന്ന 72 പേര്‍ക്കും 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ജില്ലി തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 297, മലപ്പുറം 242, കോഴിക്കോട് 158, കാസര്‍കോഡ് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133, തൃശൂര്‍ 32, കണ്ണൂര്‍ 30, കൊല്ലം 25, കോട്ടയം 24, പത്തനംതിട്ട 20, വയനാട് 18, ഇടുക്കി 4
ആലപ്പുഴ തീരപ്രദേശങ്ങളില്‍ കോവിഡ് വ്യാപനം തുടരുകയാണ്. മാസ്‌ക് ധരിക്കാതെ രണ്ടാം തവണ പിടിയിലാവുന്നവരില്‍ നിന്ന് രണ്ടായിരം രൂപ പിഴ ഈടാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.




