Section

malabari-logo-mobile

വ്യാജമദ്യം തടയാന്‍ നടപടി -മലപ്പുറം ജില്ലാ കണ്‍ട്രോള്‍ റൂം തുടങ്ങി

HIGHLIGHTS : Action taken to prevent counterfeit liquor - Malappuram district control room started

മലപ്പുറം: ഓണാഘോഷത്തോടനുബന്ധിച്ച് സ്പിരിറ്റ്, വിദേശമദ്യം, വ്യാജമദ്യ നിര്‍മാണം, മയക്കുമരുന്ന് തുടങ്ങിയവയുടെ അനധികൃത നിര്‍മാണവും വില്പനയും വിതരണവും തടയുന്നതിനായി ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിയന്ത്രണത്തില്‍ മലപ്പുറം അസി. എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. രാത്രികാല പട്രോളിങും വാഹന പരിശോധനയും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വ്യാജമദ്യ നിര്‍മാണം, വിതരണം, വില്‍പന എന്നിവയുമായി ബന്ധപ്പെട്ട് പരാതികള്‍ പൊതു ജനങ്ങള്‍ക്ക് അറിയിക്കാം.
പരാതിക്കാരുടെ പേരുവിവരങ്ങള്‍ രഹസ്യമായിരിക്കും.

മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ (9447178062), അസി. എക്സൈസ് കമ്മീഷണര്‍ (9496002870), കണ്‍ട്രോള്‍ റൂം, മലപ്പുറം ടോള്‍ ഫ്രീ നമ്പര്‍ 1800 425 4886, (0483 2734886)

sameeksha-malabarinews

എക്സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍:

പൊന്നാനി -0494 2664590, 9400069639, തിരൂര്‍-0494 2424180, 9400069640, തിരൂരങ്ങാടി 0494 2410222, 9400069642, മഞ്ചേരി-0483 2766184,9400069643, പെരിന്തല്‍മണ്ണ- 04933 227653, 9400069645, നിലമ്പൂര്‍ -04931 226323, 9400069646.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!