Section

malabari-logo-mobile

പച്ച നിറത്തില്‍ രജിസ്ട്രേഷന്‍ ബോര്‍ഡ്: സാമൂഹികമാധ്യമത്തിലെ പോസ്റ്റ് തെറ്റിദ്ധാരണാജനകം

HIGHLIGHTS : Green Registration Board: Post misleading on social media പച്ച നിറത്തില്‍ രജിസ്ട്രേഷന്‍ ബോര്‍ഡ്: സാമൂഹികമാധ്യമത്തിലെ പോസ്റ്റ് തെറ്റിദ്ധാരണാജനകം

തിരുവനന്തപുരം: പച്ച നിറത്തില്‍ രജിസ്ട്രേഷന്‍ ബോര്‍ഡ് വച്ച സര്‍ക്കാര്‍ വാഹനത്തിന്റെ ചിത്രത്തോടെ പ്രചരിക്കുന്ന ഒരു ഫേസ്ബുക് പോസ്റ്റ് തെറ്റിദ്ധാരണാജനകമാണ് എന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ് ഫാക്റ്റ് ചെക്ക് ഡിവിഷന്‍ (IPRD Fact Check Kerala) അറിയിച്ചു.
ജനങ്ങള്‍ക്കിടയില്‍ മതപരവും രാഷ്ട്രീയവുമായ വിദ്വേഷം ഉണ്ടാക്കുന്ന സന്ദേശവും പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. അത്തരം പോസ്റ്റുകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്.

നിലവില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളില്‍ രജിസ്ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പശ്ചാത്തലനിറം പച്ചയാണ്. കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം ഇത് കേരളത്തിലോ, കശ്മീരിലോ, രാജ്യത്ത് എവിടെയായാലും പച്ച തന്നെയായിരിക്കും നിറം.

sameeksha-malabarinews

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രാജ്യത്ത് അനുവദിച്ചിട്ടുള്ള നിറത്തെപ്പറ്റി അറിയാന്‍ വെബ്സൈറ്റ് ഉണ്ട്. സന്ദര്‍ശിക്കുക: https://morth.nic.in/green-initiatives.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!