തിരൂരങ്ങാടി: ദേശീയപാത കക്കാട് കരിമ്പില്‍ സ്വിഫ്റ്റ് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്. കാര്‍ യാത്രക്കാരായ കുടുംബത്തിലെ നാല് പേര്‍ക്കാണ് പരിക്കേറ്റത്. വയനാട് കമ്പളക്കാട് സ്വദേശി പടിക്കല്‍ കണ്ടി നാസര്‍(48), ഭാര്യ നര്‍ഷ (38), മകള്‍ റസാന(18), നാസറിന്റെ സഹോദരി പുത്രന്‍ അമീര്‍ അംജദ്(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാസറും കുടുംബവും മക്കളെ എന്‍ട്രന്‍സ് കോച്ചിങ്ങിന് ചേര്‍ക്കുന്നതിന് വേണ്ടി വയനാട് നിന്ന് കോട്ടക്കലിലേക്ക് പോകുമ്പോഴാണ് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ഇടിച്ചത് .
ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.




