Section

malabari-logo-mobile

മലപ്പുറത്ത് പ്രതിദിന കോവിഡ് കണക്ക് ഇരുനൂറ് കടന്നു ;’ 51 പേര്‍ക്ക് രോഗമുക്തി

HIGHLIGHTS : സമ്പര്‍ക്കത്തിലൂടെ 199 പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 1,578 പേര്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 3,756 പേര്‍ക്ക് 1,738 പേര്‍ക്ക് കൂട...

മലപ്പുറം : ജില്ലയില്‍ ഇന്ന് 242 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 199 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 32 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരികയാണ്. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 167 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 31 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. വിദഗ്ധ ചികിത്സക്ക് ശേഷം 51 പേരാണ് ഇന്ന് രോഗമുക്തരായത്. ജില്ലയില്‍ ഇതുവരെ 2,158 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗവ്യാപനം തടയുന്നതിന് ആരോഗ്യ ജാഗ്രത ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

sameeksha-malabarinews

തിരൂര്‍ക്കാട് സ്വദേശിനി (54), മമ്പാട് സ്വദേശിനി (55), എടക്കര സ്വദേശി (40), ചേലേമ്പ്ര സ്വദേശിനി (17), ഊരകം സ്വദേശി (27), എ.ആര്‍ നഗര്‍ സ്വദേശിനി (52), തിരൂരങ്ങാടി സ്വദേശി (ഏഴ്), പെരുവെള്ളൂര്‍ സ്വദേശി (26), പെരുവെള്ളൂര്‍ സ്വദേശിനി (47), വേങ്ങര സ്വദേശി (71), താനാളൂര്‍ സ്വദേശിനി (19), നിറമരുതൂര്‍ സ്വദേശിനി (23), കുന്നപ്പള്ളി സ്വദേശിനി (52), പെരിന്തല്‍മണ്ണ സ്വദേശിനി (26), മുതുകുര്‍ശി സ്വദേശി (ഒന്ന്), മലപ്പുറം സ്വദേശി (33), മുതുകുര്‍ശി സ്വദേശിനി (25), ചെറുകര സ്വദേശി (49), ഒതുക്കുങ്ങല്‍ സ്വദേശി (39), ഒതുക്കുങ്ങല്‍ സ്വദേശി (35), ഒതുക്കുങ്ങല്‍ സ്വദേശിനി (58), ഒതുക്കുങ്ങല്‍ സ്വദേശി (19), ഒതുക്കുങ്ങല്‍ സ്വദേശിനി (24), കുന്നപ്പള്ളി സ്വദേശി (14), പുളിക്കല്‍ സ്വദേശിനി (26),മക്കരപ്പറമ്പ് സ്വദേശിനി (ഒന്ന്), കരുളായി സ്വദേശിനി (നാല്), കരുളായി സ്വദേശി (60), പെരുവെള്ളൂര്‍ സ്വദേശിനി (72), കാവനൂര്‍ സ്വദേശിനി (45), കോട്ടയം സ്വദേശി (32), ഓമാനൂര്‍ സ്വദേശി (34), അങ്ങാടിപ്പുറം സ്വദേശിനി (30), മക്കരപ്പറമ്പ് സ്വദേശിനി (42), ചാലിയാര്‍ സ്വദേശി (33), എടക്കര സ്വദേശി (37), തിരൂരങ്ങാടി സ്വദേശി (29), തെഞ്ഞിപ്പലം സ്വദേശിനി (12), കാവനൂര്‍ സ്വദേശി (21), തെഞ്ഞിപ്പലം സ്വദേശിനി (50), കുഴിമണ്ണ സ്വദേശിനി (18), തെഞ്ഞിപ്പലം സ്വദേശി 35), കാവനൂര്‍ സ്വദേശിനി (27), എ.ആര്‍ നഗര്‍ സ്വദേശി (28), കവനൂര്‍ സ്വദേശി (27), എടരിക്കോട് സ്വദേശിനി (30), പെരുവെള്ളൂര്‍ സ്വദേശി (28), പത്തിരിയാല്‍ സ്വദേശിനി (35), ഒളമതില്‍ സ്വദേശിനി (19), പത്തിരിയാല്‍ സ്വദേശിനി (18), നന്നമ്പ്ര സ്വദേശി (41), തേഞ്ഞിപ്പലം സ്വദേശിനി (39), ചെട്ടിപ്പടി സ്വദേശിനി (26), തിരൂരങ്ങാടി സ്വദേശിനി (27), പരപ്പനങ്ങാടി സ്വദേശിനി (52), തേഞ്ഞിപ്പലം സ്വദേശിനി (അഞ്ച്), തേഞ്ഞിപ്പലം സ്വദേശി (11), തേഞ്ഞിപ്പലം സ്വദേശിനി (20), പരപ്പനങ്ങാടി സ്വദേശി (52), തേഞ്ഞിപ്പലം സ്വദേശി (14), കുന്നപ്പള്ളി സ്വദേശി (49), പുളിക്കല്‍ സ്വദേശി (നാല്), കോട്ടക്കല്‍ സ്വദേശിനി (29), വഴിക്കടവ് സ്വദേശി (60), നിലമ്പൂര്‍ സ്വദേശി (37), ചുങ്കത്തറ സ്വദേശി (28), നിലമ്പൂര്‍ സ്വദേശി (28), ഒളവട്ടൂര്‍ സ്വദേശി (ആറ്), മലപ്പുറം സ്വദേശി (52), പെരിന്തല്‍മണ്ണ സ്വദേശി (17), മാവൂര്‍ സ്വദേശിനി (50), ഒഴൂര്‍ സ്വദേശി (48), പുളിക്കല്‍ സ്വദേശിനി (36), തവനൂര്‍ സ്വദേശിനി (70), ഒഴൂര്‍ സ്വദേശി (38), തിരുനാവായ സ്വദേശിനി (17), ഒഴൂര്‍ സ്വദേശി (38), മഞ്ചേരി സ്വദേശി (31), കോഴിക്കോട് മാവൂര്‍ സ്വദേശിനി (26), കോഴിക്കോട് മാവൂര്‍ സ്വദേശിനി (ഒന്ന്), കോഴിക്കോട് സ്വദേശി (ആറ്), കോട്ടക്കല്‍ സ്വദേശി (11), കോട്ടക്കല്‍ സ്വദേശി (70), ആതവനാട് സ്വദേശിനി (25), നറുകര സ്വദേശി (20), പുളിക്കല്‍ സ്വദേശി (25), വേങ്ങര സ്വദേശി (28), പുഴക്കാട്ടിരി സ്വദേശിനി (29), പുഴക്കാട്ടിരി സ്വദേശി (ആറ്), കരുളായി സ്വദേശി (26), ഏലംകുളം സ്വദേശിനി (59), നിലമ്പൂര്‍ സ്വദേശി (22), മഞ്ചേരി സ്വദേശിനി (13), നിലമ്പൂര്‍ സ്വദേശി (25), കുഴിമണ്ണ സ്വദേശി (42), കരുവമ്പ്രം സ്വദേശി (10), കരുവമ്പ്രം സ്വദേശിനി (രണ്ട്), നിലമ്പൂര്‍ സ്വദേശിനി (54), നിലമ്പൂര്‍ സ്വദേശിനി (51), തൃശൂര്‍ സ്വദേശി (41), തേഞ്ഞിപ്പലം സ്വദേശിനി (ഒമ്പത്), തൂത സ്വദേശി (34), പുഴക്കാട്ടിരി സ്വദേശി (17), പുഴക്കാട്ടിരി സ്വദേശി (24), മൂന്നിയൂര്‍ സ്വദേശി (18), പുഴക്കാട്ടിരി സ്വദേശിനി (15), എടയൂര്‍ സ്വദേശി (21), ചെട്ടിപ്പടി സ്വദേശിനി (20), പുഴക്കാട്ടിരി സ്വദേശിനി (39), മോങ്ങം സ്വദേശിനി (അഞ്ച്), തേഞ്ഞിപ്പലം സ്വദേശിനി (53), മോങ്ങം സ്വദേശി (18), ചെട്ടിപ്പടി സ്വദേശിനി (ഒന്ന്), പയ്യനാട് സ്വദേശി (53), പുല്‍പറ്റ സ്വദേശിനി (15), നെല്ലിക്കുത്ത് സ്വദേശി (28), നെല്ലിക്കുത്ത് സ്വദേശിനി (45), പൊന്മള സ്വദേശി (ആറ്), കോഡൂര്‍ സ്വദേശി (20), കൊണ്ടോട്ടി സ്വദേശിനി (57), കോട്ടക്കല്‍ സ്വദേശി (23), ഒതുക്കുങ്ങല്‍ സ്വദേശി (21), പുളിക്കല്‍ സ്വദേശി (മൂന്ന്), ചെട്ടിപ്പടി സ്വദേശി (36), പുളിക്കല്‍ സ്വദേശി (31), തലക്കടത്തൂര്‍ സ്വദേശി (16), പട്ടര്‍ക്കടവ് സ്വദേശി (30), നിറമരുതൂര്‍ സ്വദേശി (46), ചെറിയമുണ്ടം സ്വദേശിനി (36), താനൂര്‍ സ്വദേശി (48), ചെറിയമുണ്ടം സ്വദേശിനി (46), തിരുനാവായ സ്വദേശിനി (39), ചെട്ടിപ്പടി സ്വദേശി (22), തിരുനാവായ സ്വദേശി (70), തിരുനാവായ സ്വദേശിനി (13), കൊണ്ടോട്ടി സ്വദേശിനി (50), കൊണ്ടോട്ടി സ്വദേശി (38), നിറമരുതൂര്‍ സ്വദേശി (46), കൊണ്ടോട്ടി സ്വദേശിനി (18), കൊണ്ടോട്ടി സ്വദേശിനി (42), കൊണ്ടോട്ടി സ്വദേശിനി (57), കൊണ്ടോട്ടി സ്വദേശിനി (34), പെരുവെള്ളൂര്‍ സ്വദേശിനി (20), കൊണ്ടോട്ടി സ്വദേശി (45), പെരുവെള്ളൂര്‍ സ്വദേശി (10), പറമ്പില്‍പീടിക സ്വദേശി (19), പറമ്പില്‍പീടിക സ്വദേശിനി (31), പറമ്പില്‍പീടിക സ്വദേശിനി (രണ്ട്), പെരുവെള്ളൂര്‍ സ്വദേശിനി (അഞ്ച്), പറമ്പില്‍പീടിക സ്വദേശിനി (22), കോട്ടക്കല്‍ സ്വദേശി (37), പുളിക്കല്‍ സ്വദേശിനി (14), കോട്ടക്കല്‍ സ്വദേശിനി (38), ഇരുമ്പൂഴി സ്വദേശി (27), പാണ്ടിക്കാട് സ്വദേശിനി (65), ചേലേമ്പ്ര സ്വദേശിനി (41), ചേലേമ്പ്ര സ്വദേശി (48), മാറാക്കര സ്വദേശി (54), പുലാമന്തോള്‍ സ്വദേശി (63), കണ്ണമംഗലം സ്വദേശി (32), വളാഞ്ചേരി സ്വദേശി (34), നിലമ്പൂര്‍ സ്വദേശി (26), കാളികാവ് സ്വദേശി (48), പുളിക്കല്‍ സ്വദേശിനി (25), തിരുനാവായ സ്വദേശി (നാല്), മഞ്ചേരി സബ് ജയിലിലെ 28 വയസുകാരന്‍, മലപ്പുറം സ്വദേശിയായ 33 കാരന്‍.

ഉറവിടമറിയാതെ രോഗബാധ സ്ഥിരീകരിച്ചവര്‍

ആരോഗ്യ പ്രവര്‍ത്തകരായ ഹാജിയാര്‍പള്ളി സ്വദേശി (36), വെറ്റിലപ്പാറ സ്വദേശിനി (52), ആലിപ്പറമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിസ്റ്റ് (24), ഇതേ കേന്ദ്രത്തിലെ നഴ്സിംഗ് അസിസ്റ്റന്റ് (41), ചുങ്കത്തറ സ്വദേശിനി (37), തിരൂരങ്ങാടി സ്വദേശി (31), കടലുണ്ടിനഗരം സ്വദേശി (70), വളാഞ്ചേരി സ്വദേശിനി (നാല്), വളാഞ്ചേരിയില്‍ സ്വകാര്യ ക്വാര്‍ട്ടേഴ്സില്‍ കഴിയുന്ന 21 വയസുകാരി, വടപുറം സ്വദേശിനി (55), പെരുവെള്ളൂര്‍ സ്വദേശി (ഒമ്പത്), മൂന്നിയൂര്‍ സ്വദേശി (52), മൊറയൂര്‍ സ്വദേശിനി (40), എടപ്പറ്റ സ്വദേശി (40), മഞ്ചേരി സ്വദേശിനി (37), പാലേമാട് സ്വദേശി (56), മഞ്ചേരി സ്വദേശി (65), തിരുനാവായ സ്വദേശി (27), തിരുനാവായ സ്വദേശി (44), കുറ്റിപ്പുറം സ്വദേശി (23), വഴിക്കടവ് സ്വദേശിനി (62), കല്‍പകഞ്ചേരി സ്വദേശി (29), കാരക്കുന്ന് സ്വദേശി (50), മംഗലം സ്വദേശി (42), കുറ്റിപ്പാല സ്വദേശി (65), വണ്ടൂര്‍ സ്വദേശിനി (27), ചേലേമ്പ്ര സ്വദേശി (65), ചേലേമ്പ്ര സ്വദേശിനി (50), കൊണ്ടോട്ടി സ്വദേശിനി (23), കൊണ്ടോട്ടി സ്വദേശിനി (54), കൊണ്ടോട്ടി സ്വദേശിനി (22), എ.ആര്‍ നഗര്‍ സ്വദേശി (39).

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

തമിഴ്നാട്ടില്‍ നിന്നെത്തിയവരും ബേപ്പൂര്‍ പോര്‍ട്ടില്‍ ജോലിചെയ്യുന്നവരുമായ 42 വയസുകാരന്‍, 38 വയസുകാരന്‍, 18 വയസുകാരന്‍, 35 വയസുകാരന്‍, കര്‍ണ്ണാടകയില്‍ നിന്നെത്തിയവരായ മഞ്ചേരി സ്വദേശി (45), തിരൂര്‍ സ്വദേശി (47), ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ ചേലേമ്പ്ര സ്വദേശി (32), മണിപ്പൂരില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി (42), രാജസ്ഥാനില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി (23), ആസമില്‍ നിന്നെത്തിയ കീഴാറ്റൂര്‍ സ്വദേശി (28), ഗുജറാത്തില്‍ നിന്നെത്തിയ തൃപ്രങ്ങോട് സ്വദേശി (35), പോണ്ടിച്ചേരിയില്‍ നിന്നെത്തിയ മൂത്തേടം സ്വദേശി (30).

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

സൗദിയില്‍ നിന്നെത്തിയവരായ മൂത്തേടം സ്വദേശി (36), എടപ്പറ്റ സ്വദേശി (48), 26 വയസുകാരന്‍, രാമപുരം സ്വദേശി (34), അരക്കുപറമ്പ് സ്വദേശി (27), ആലിപ്പറമ്പ് സ്വദേശി (32), വഴിക്കടവ് സ്വദേശി (36), കുഴിമണ്ണ സ്വദേശി (56), യു.എ.ഇയില്‍ നിന്നെത്തിയവരായ പൊന്മുണ്ടം സ്വദേശി (ഒന്ന്), വെട്ടം സ്വദേശി (34), പെരുമണ്ണ ക്ലാരി സ്വദേശി (20), ആലിപ്പറമ്പ് സ്വദേശി (37), കുറ്റിപ്പുറം സ്വദേശി (37), എടയൂര്‍ സ്വദേശിനി (34), എടയൂര്‍ സ്വദേശി (34), വളാഞ്ചേരി സ്വദേശി (28), വെട്ടിച്ചിറ സ്വദേശി (30), പുലാമന്തോള്‍ സ്വദേശിനി (23), വണ്ടൂര്‍ സ്വദേശിനി (28), വണ്ടൂര്‍ സ്വദേശി (30), പുതുപറമ്പ് സ്വദേശി (34), കരുവമ്പ്രം സ്വദേശി (26), കുറ്റിപ്പുറം സ്വദേശി (34), കുറ്റിപ്പുറം സ്വദേശി (28), ഇരിങ്ങല്ലൂര്‍ സ്വദേശി (34), പാലപ്പെട്ടി സ്വദേശിനി (22), ഖത്തറില്‍ നിന്നെത്തിയവാരയ വെട്ടം സ്വദേശി (42), എടയൂര്‍ സ്വദേശി (60), എടരിക്കോട് സ്വദേശി (26), ബഹ്റിനില്‍ നിന്നെത്തിയ ഒഴൂര്‍ സ്വദേശി (30), ജര്‍മനിയില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി (28).

നിരീക്ഷണത്തിലുള്ളത് 35,958 പേര്‍

35,958 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,340 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 430 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 10 പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 88 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 47 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 81 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 680 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 30,470 പേര്‍ വീടുകളിലും 1,148 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

66,803 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 75,894 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 73,306 പേരുടെ ഫലം ലഭ്യമായതില്‍ 66,803 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 2,491 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!