തെരഞ്ഞെടുപ്പ് കാലത്ത് കൊല്ലത്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ വിവാദ ‘പരനാറി’ പ്രയോഗത്തെ ന്യായീകരിച്ച് മുഖപത്രമായ ദേശാഭിമാനി രംഗത്ത്. ഇന്ന് പ്രസിദ്ധീകരിച്ച ദേശാഭിമാനി ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലെ ഭാഷയുടെ പരിവേഷ നഷ്ടം എന്ന മുഖപ്രസംഗത്തിലാണ് പിണറായിയുടെ പ്രസംഗത്തെ ന്യായീകരിക്കുന്നത്.
ചതിയും വഞ്ചനയും നെറികേടും മുന്നില്‍ കാണുമ്പോള്‍ സത്യസന്ധതയുള്ള രാഷ്ട്രീയ നേതാക്കള്‍ അത് തുറന്ന് കാട്ടാന്‍ പറ്റുന്ന നാടന്‍ വാക്കുകള്‍ ഉപയോഗിക്കുമെന്ന് അതല്ലാതെ അലക്കി തേച്ച് മിനുക്കി വെടുപ്പാക്കിയ ഭാഷ ഉപയോഗിക്കാനുള്ള കാപട്യം കാണിക്കാറില്ലെന്ന് എഡിറ്റോറിയല്‍ പറയുന്നു.
സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ പരനാറിപ്രയോഗം മൂലം വോട്ട് നഷ്ടമുണ്ടായി എന്ന് വിലയിരുത്തിയിരുന്നു. ഈ അവസരത്തിലാണ് പിണറായിയുടെ പ്രയോഗം തെറ്റല്ലെന്ന് ദേശാഭിമാനി സമര്‍ത്ഥിക്കുന്നത്.




