കൊച്ചി : സ്വര്‍ണ്ണ വിലയില്‍ ഇടിവ്. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 50 രൂപയുടെ കുറവാണ് ഉണ്ടായിരുന്നത്. നിലവില്‍ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 2,680 രൂപയാണ് വില. ഒരു പവന് 21,440 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 22,600 രൂപ എന്ന നിരക്കിലാണ് ഈ മാസം സ്വര്‍ണ്ണവില ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും സ്വര്‍ണ്ണ വിലയില്‍ കുറവുണ്ടായിരുന്നു.
സ്വര്‍ണ്ണ ഇറക്കുമതിയിലെ നിയന്ത്രണത്തില്‍ ഇളവ് അനുവദിക്കണമെന്ന് പുതിയ സര്‍ക്കാരിനോട് റിസര്‍വ്ബാങ്കും, ധനമന്ത്രാലയവും ശുപാര്‍ശ ചെയ്യും. സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി കുറയ്ക്കുതിന് വേണ്ടിയാണ് യുപിഎ സര്‍ക്കാര്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി ചുങ്കം കൂട്ടിയത്. എന്നാല്‍ അംഗീകൃത മാര്‍ഗത്തിലൂടെയുള്ള സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി കുറയുകയും മറ്റു കാരണങ്ങളിലൂടെയുള്ള ഇറക്കുമതി വര്‍ദ്ധിക്കുകയും ചെയ്തു.




