കോഴിക്കോട്ട് മൂന്നിടത്തും യുഡിഎഫ്

udfകോഴിക്കോട് : മെയ് 22 ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ മൂന്ന് സീറ്റും യുഡിഎഫിന്.
ചങ്ങരോത്ത് പഞ്ചായത്തിലെ കുളകുണ്ടം വാര്‍ഡില്‍ മുസ്ലീം ലീഗിന്റെ കെസി കുഞ്ഞബ്ദുള്ള 254 വോട്ട് ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ചാത്തമംഗലം പഞ്ചായത്തില്‍ പുള്ളാവൂര്‍ വാര്‍ഡില്‍ ലീഗിന്റെ പിലാത്തോട്ടത്തില്‍ അബ്ദുറഹ്മാന്‍ കുട്ടി 302 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചപ്പോള്‍ തലകുളത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രവിത ചീരോത്ത് 33 വോട്ട് ഭൂരിപക്ഷത്തിന് വിജയിച്ചു.

വോട്ടിങ്ങ് നില

ചങ്ങരോത്ത് പഞ്ചായത്ത്- കുളക്കണ്ടം വാര്‍ഡ്
ആകെ വോട്ടുകള്‍ 1388
ആകെ പോള്‍ ചെയ്ത വോട്ടുകള്‍ 1090

സ്ഥാനാര്‍ത്ഥിയുടെ പേര് പാര്‍ട്ടി ലഭിച്ച വോട്ട് ഭൂരിപക്ഷം
കെ.സി കുഞ്ഞബ്ദുള്ള ഐ.യു.എം.എല്‍ 620 254
കിഴക്കയില്‍ ബാലന്‍ എന്‍.സി.പി 366
ഹാഫിസ് കോവുപ്പുറത്ത് സ്വതന്ത്രന്‍ 147
എന്‍.എം രവീന്ദ്രന്‍ ബി.ജെ.പി 57
ആകെ 1090

ചാത്തമംഗലം പഞ്ചായത്ത് – പുള്ളാവൂര്‍ വാര്‍ഡ്
ആകെ വോട്ടുകള്‍ 1442
ആകെ പോള്‍ ചെയ്ത വോട്ടുകള്‍ 1037

സ്ഥാനാര്‍ത്ഥിയുടെ പേര് പാര്‍ട്ടി ലഭിച്ച വോട്ട് ഭൂരിപക്ഷം
പിലാത്തോട്ടത്തില്‍ അബ്ദുറഹിമാന്‍ കുട്ടി ഐ.യു.എം.എല്‍ 640 302
ജാഫര്‍ സ്വതന്ത്രന്‍ 338
സജീഷ് കെ.പി ബി.ജെ.പി 56
അതൃമാന്‍കുട്ടി പുളിയാറമ്മല്‍ സ്വതന്ത്രന്‍ 3
ആകെ 1037

തലകുളത്തൂര്‍ പഞ്ചായത്ത് – പറമ്പത്ത് വാര്‍ഡ്
ആകെ വോട്ടുകള്‍ 1121
ആകെ പോള്‍ ചെയ്ത വോട്ടുകള്‍ 899

സ്ഥാനാര്‍ത്ഥിയുടെ പേര് പാര്‍ട്ടി ലഭിച്ച വോട്ട് ഭൂരിപക്ഷം
പ്രബിത ചീരോത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐ) 432 33
പ്രിന്‍സി പി സി.പി.ഐ (എം) 399
ഷൈനി കളത്തില്‍ ബി.ജെ.പി 68
ആകെ 899

 

Share news
error: Content is protected !!
Scroll to Top