Section

malabari-logo-mobile

പന്തീരങ്കാവ് യുഎപിഎ കേസ്; അലനും താഹയ്ക്കും ജാമ്യം

HIGHLIGHTS : Panteerankavu UAPA case; Bail for Alan and Taha

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിനും താഹ ഫസലിനും
എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സിപിഐ മാവോയിസ്റ്റ് സംഘടനകളുമായി ഒരു തരത്തിലും ബന്ധപ്പെടാന്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. അറസ്റ്റ് ചെയ്ത് പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.

മാതാപിതാക്കളില്‍ ഒരാള്‍ ജാമ്യം നില്‍ക്കണം, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, മാസത്തിലെ ആദ്യ ശനിയാഴ്ച സ്‌റ്റേഷനില്‍ ഹാജരായി ഒപ്പുവെക്കണമെന്നും ഒരു ലക്ഷം രൂപ ബോണ്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

sameeksha-malabarinews

താഹയുടെ ശബ്ദപരിശോധന കഴിഞ്ഞ ദിവസങ്ങളില്‍ കോടതിയില്‍ നടന്നിരുന്നു. താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് പൊലീസ് റെക്കോര്‍ഡ് ചെയ്തിരുന്നു. അത് താഹയുടെ ശബ്ദതന്നെയാണോ എന്ന് തെളിയിക്കുന്നതിന് വേണ്ടിയുള്ള വാദപ്രതിവാദങ്ങളായിരുന്നു കോടതിയില്‍ നടന്നത്. ഇതില്‍ അന്തിമ വാദം കേട്ട ശേഷമാണ് കോടതി ഇരുവരുടെയും ജാമ്യ ഉത്തരവ് പുറപ്പെടുവിച്ചത്. തങ്ങള്‍ക്കെതിരായ കേസില്‍ തെളിവില്ലെന്നും അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നുമായിരുന്നു ജാമ്യഹരജിയില്‍ ഇരുവരും പറഞ്ഞിരുന്നത് . എന്നാല്‍ ഇവരുടെ മാവേയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നായിരുന്നു എന്‍ഐഎയുടെ വാദം.

കോഴിക്കോട് പന്തീരങ്കാവിലെ വീട്ടില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് 2019 നവംബര്‍ 1 ന് അലനും താഹയും അറസ്റ്റിലായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!