തിരൂരങ്ങാടി :റേഷന്‍ കട പൂട്ടിയതിനാല്‍ ജനം നെട്ടോട്ടത്തില്‍. തിരൂരങ്ങാടി പന്താരങ്ങാടിയിലെ മുപ്പത്തിമൂന്നാം നമ്പര്‍ റേഷന്‍ കടയാണ് കഴിഞ്ഞ ദിവസം തിരൂരങ്ങാടി താലൂക് സിവില്‍ സപ്ലൈയ്‌സ് ഉഗ്യോഗസ്ഥര്‍ എത്തി പൂട്ടിയത്.
എ. മോഹനന്‍ എന്ന ആളായിരുന്നു പന്താരങ്ങാടിയില്‍ റേഷന്‍ കട നടത്തിപോന്നിരുന്നത്. ഇയാള്‍ക്കെതിരെ നിരന്തരം ക്രമക്കേടുകള്‍ ചൂണ്ടികാട്ടിയും സ്റ്റോക്കില്‍ കൃതിമത്തം കാണിച്ചതിനെ തുടര്‍ന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവില്‍ സിവില്‍ സപ്പ്‌ലൈസ് കമ്മീഷണര്‍ കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യപ്പെട്ടിരുന്നു. ഇതിനാല്‍ പന്താരങ്ങാടിയിലെ റേഷന്‍ കട പരപ്പനങ്ങാടിയിലെ ഇരുപതാം നമ്പര്‍ റേഷന്‍ കടയുമായി അറ്റാച്ച് ചെയ്തായിരുന്നു ഇതുവരെ നടത്തിപോന്നിരുന്നത് . എന്നാല്‍ റദ്ദ് ചെയ്യപ്പെട്ട റേഷന്‍ കട പെട്ടെന്ന് തന്നെ പൂട്ടണമെന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ എത്തി കട പൂട്ടി അരിയും മറ്റുമെല്ലാം കരിപ്പറമ്പിലെ റേഷന്‍ കടയിലേക്ക് മാറ്റിയത്. പന്താരങ്ങാടിയിലെ റേഷന്‍ കടക്ക് കീഴികളുള്ള ആയിരത്തില്‍ പരം റേഷന്‍ ഗുണഭോക്താക്കള്‍ ഇതിനാല്‍ തന്നെ സമീപത്തുള്ള മറ്റു റേഷന്‍ കടകളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. കൃത്യമത്തം കാണിച്ച റേഷന്‍ കടയുടെ ലൈസന്‍സ് മറ്റൊരാള്‍ക്ക് നല്‍കി കട പ്രവര്‍ത്തിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരത്തിലുള്ള വിഷയത്തില്‍ റദ്ദ് ചെയ്ത റേഷന്‍ കടകള്‍ മറ്റൊരാളുടെ പേരില്‍ മാറ്റിയെടുക്കാന്‍ സമയം പിടിക്കുമെന്നും അതുവരെയുള്ള കാലയളവില്‍ മറ്റുള്ള റേഷന്‍ കടകള്‍ ഉപഭോക്താക്കള്‍ സ്വീകരിക്കണമെന്നും തിരൂരങ്ങാടി സപ്ലൈ ഓഫീസര്‍ പ്രമോദ് പറഞ്ഞു.
കൃതിമത്തം കാണിച്ച വ്യക്തിയെ നീക്കിയത് നല്ലകാര്യമെങ്കിലും മറ്റു ആളെ വെച്ചുകൊണ്ട് റേഷന്‍ കട നടത്തണമെന്നാണ് നാട്ടുകാരുടെ പക്ഷം. ഒരുവര്‍ഷമായി ഈ റേഷന്‍ കട മുന്‍പത്തെ ലൈസന്‍സി ആയിരുന്ന എ. മോഹനനില്‍ നിന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ സി.എം അലി, നാട്ടുകാര്‍ എന്നിവരുടെ പരാതിയെ തുടര്‍ന്ന് റദ്ദ് ചെയ്തിരുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




