കുടുംബ വഴക്കിനെ തുടര്‍ന്ന് പൊന്നാനിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

മലപ്പുറം: കുടുംബവഴക്കിനെ തുടര്‍ന്ന് പൊന്നാനിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി.ജെ എം റോഡ് വാലിപ്പറമ്പില്‍ താമസിക്കുന്ന ആലിങ്ങല്‍ സുലൈഖ ( 36 )യാണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. കുളി കഴിഞ്ഞ് ബാത്ത് റൂമില്‍ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭര്‍ത്താവ് അലി നെഞ്ചില്‍ കുത്തുകയും തേങ്ങ പൊളിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു. കുട്ടികള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി തൊട്ടടുത്തുള്ള പൊന്നാനി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംശയരോഗമാണ് ക്രൂരതയ്ക്ക് കാരണമായതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. രണ്ട് ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മീന്‍ തെരുവ് സ്വദേശിയാണ് അലി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top