Section

malabari-logo-mobile

പങ്കജ് ഉധാസ് അന്തരിച്ചു

HIGHLIGHTS : Pankaj Udhas passed away

മുംബൈ: പ്രശസ്ത ഗസല്‍ ഗായകനും പത്മശ്രീ പുരസ്‌കാര ജേതാവുമായ പങ്കജ് ഉധാസ് അന്തരിച്ചു. 72 വയസ്സായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ കുടുംബമാണ് ഇക്കാര്യം അറിയിച്ചത്. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു.

1951 മെയ് 17-ന് ഗുജറാത്തിലെ ജെറ്റ്പൂരിലാണ് പങ്കജ് ഉധാസ് ജനിച്ചത്. ചെറുപ്പകാലത്തുതന്നെ അദേഹത്തിന്റെ സംഗീത ജീവിതം ആരംഭിച്ചിരുന്നു. ജ്യേഷ്ഠന്‍ മന്‍ഹര്‍ ഉധാസ് ബോളിവുഡിലെ പിന്നണി ഗായകനായിരുന്നു. 1980-ല്‍ അദ്ദേഹം തന്റെ ആദ്യ ഗസല്‍ ആല്‍ബമായ ‘അഹട്’ പുറത്തിറക്കി. പിന്നീടങ്ങോട്ട് കരിയറില്‍ വലിയ ഉയര്‍ച്ചയാണ് പങ്കജിനുണ്ടായത്. ഗസലുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ അദ്ദേഹം ഒരു മുന്‍നിരക്കാരനായി മാറുകയായിരുന്നു.

sameeksha-malabarinews

‘നാം’ (1986) എന്ന ചിത്രത്തിലെ ‘ചിഠി ആയ് ഹേ’, ‘ആ ഗലേ ലഗ് ജാ’ തുടങ്ങിയ ഗാനങ്ങള്‍ പങ്കജ് ഉധാസ് എന്ന ഗസല്‍ ഗായകനെ ഇന്ത്യയിലെ പ്രമുഖ ഗസല്‍ ഗായകരുടെ നിരയിലേക്ക് ഉയര്‍ത്തുകയായിരുന്നു. മികച്ച പിന്നണി ഗായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്, ഗസല്‍ ആലാപനത്തിനുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ്, ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ എന്നിവയുള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ അദേഹത്തിന് ലഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!