Section

malabari-logo-mobile

റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗുഡ്‌സ് ഓട്ടോ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പഞ്ചായത്ത് യോഗം വിളിച്ചു

HIGHLIGHTS : A panchayat meeting was called in the case of the death of a student who was hit by a goods auto while crossing the road

തിരൂരങ്ങാടി: റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗുഡ്‌സ് ഓട്ടോ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പഞ്ചായത്ത് വിളിച്ച പ്രധാന അധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യോഗത്തില്‍ ബഹളം. രക്ഷിതാക്കളുടെ ചോദ്യത്തിന് മറുപടി പറയാനാകാതെ വിദ്യഭ്യാസ വകുപ്പും സ്‌കൂള്‍ അധികൃതരും. ഇന്നലെ ഉച്ചക്ക് നന്നമ്പ്ര പഞ്ചായത്ത് പി.കെ റൈഹാനത്തിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് സ്‌കൂളിന്റെയും വിദ്യഭ്യാസ വകുപ്പിന്റെ ഭാഗത്ത് സവത്ര കുഴപ്പങ്ങളുണ്ടെന്ന് ബോധ്യമായത്.

2022 ജൂണില്‍ ടാക്സ് പിരീഡ് അവസാനിച്ച ബസ്സാണ് സര്‍വ്വീസ് നടത്തിയിരുന്നത്. സ്‌കൂളിന്റെ മാനേജ്മെന്റിലെ തര്‍ക്കങ്ങള്‍ സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിച്ച നിലയിലാണ്. എസ്.എം.സി കമ്മിറ്റിയോ കൃത്യമായി ചേരുന്ന പി.ടി.എ കമ്മിറ്റിയോ സ്‌കൂളിനില്ല. മാനേജ് മെന്റിലെ തര്‍ക്കങ്ങള്‍ കാരണം അധ്യപക ഒഴിവോ മറ്റു ഒഴിവുകളോ നികത്താനോ ആയ ഉള്‍പ്പെടെയുള്ളവരെ നിയമിക്കാനോ സാധിക്കുന്നില്ല. സ്‌കൂളിലെ അധ്യപകര്‍ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞു പ്രവര്‍ത്തിക്കുന്നു. ഇത് കാരണം പ്രധാന അധ്യപകന് അച്ചടക്കത്തോടെ സ്ഥാപനത്തെ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുന്നില്ല. അങ്ങനെ നിരവധി കാര്യങ്ങളാണ് വിദ്യഭ്യാസ വകുപ്പ് അധികൃതര്‍ യോഗത്തില്‍ വിശദീകരിച്ചത്. ഇവ പരിഹരിക്കാന്‍ വിദ്യഭ്യാസ വകുപ്പിന് കഴിയില്ലേ എന്ന രക്ഷിതാക്കളുടെ ചോദ്യത്തിനും കൃത്യമായ മറുപടി അധികൃതര്‍ക്ക് നല്‍കാനായില്ല. ഇതോടെ യോഗത്തില്‍ ബഹളമായി.

sameeksha-malabarinews

ഇതേ തുടര്‍ന്ന് തിങ്കളാഴ്ച്ച സ്‌കൂളില്‍ എസ്.എം.സി യോഗം വിളിക്കാമെന്നും പുതിയ എസ്.എം.സി കമ്മിറ്റിക്ക് രൂപം നല്‍കി സ്‌കൂളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വിദ്യഭ്യാസ വകുപ്പിന് യോഗം നിര്‍ദ്ധേശം നല്‍കി.
സ്‌കൂള്‍ ബസ്സില്‍ സാധാരണയായി കുട്ടികളെ ഇറക്കാന്‍ ഒരാള്‍ കൂടി ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ ഈ സ്‌കൂള്‍ ബസില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികളെ ഇറക്കാന്‍ മറ്റാരും ഉണ്ടായിരുന്നില്ല. അതാണ് അപകടത്തിന് കാരണമായത്. ബസ്സില്‍ നിന്നും ഇറങ്ങിയ വിദ്യാര്‍ത്ഥി ബസ്സിന്റെ പിറകിലൂടെ റോഡ് മുറിച്ചു കടക്കവേയാണ് ഗുഡ്‌സ് ഓട്ടോ ഇടിക്കുന്നത്. മുന്നില്‍ ബസ്സുള്ളതിനാല്‍ വിദ്യാര്‍ത്ഥി വരുന്നത് ഓട്ടോ ഡ്രൈവര്‍ക്ക് കാണാന്‍ കഴിയുമായിരുന്നില്ല. അപകത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്യം ബസ് ഡ്രൈവര്‍ക്കാണെങ്കിലും ഗുഡ്സ് ഓട്ടോയുടെ ഡ്രൈവറുടെയും ലൈസന്‍സ് റദ്ദാക്കുന്നതിനും സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നിയമ നടപടിക്കും മോട്ടോര്‍ വാഹന വകുപ്പ് ശുപാര്‍ശ ചെയ്തതായി തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ എം.പി സുബൈര്‍ യോഗത്തെ അറിയിച്ചു.

ബസ്സിന്റെ ഫിറ്റ്നസ് ഇ്ന്നലെ തന്നെ റദ്ദാക്കിയിട്ടുണ്ടെന്നും ഓരോ ബസ്സിലും അധ്യപകരെ റൂട്ട് ഓഫീസര്‍മാരായി നിയമിക്കണമെന്ന നിര്‍ദ്ധേശവും കാറ്റില്‍ പറത്തിയാണ് സ്‌കൂള്‍ അധികൃതര്‍ മുന്നോട്ട് പോയതെന്നും വിദ്യഭ്യാസ വകുപ്പ് ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സുബൈര്‍ യോഗത്തില്‍ പറഞ്ഞു. നന്നമ്പ്ര പഞ്ചായത്തിലെ സ്‌കൂളുകളിലെ ഡ്രൈവര്‍മാരുടെയും ബസ്സിലെ ആയമാരുടെയും കണക്ക് പ്രത്യേകം ശേഖരിക്കുന്നതിനും അവര്‍ക്കെല്ലാം പ്രത്യേകം പരിശീലനം നല്‍കുന്നതിനും യോഗം തീരുമാനിച്ചു.

നന്നമ്പ്ര കല്ലത്താണി സ്വദേശി വെള്ളിയത്ത് മുഹമ്മദ് ഷാഫി-ഉമ്മുഖുല്‍സു ദമ്പതികളുടെ മകള്‍ സഫ്‌ന ഷെറിന്‍ ഉച്ചക്ക് ഒരു മണിയോടെ കല്ലത്താണിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ബസ്സില്‍ നിന്നുമിറങ്ങി റോഡ് മുറിച്ചു കടക്കവേ എതിരെ വന്ന ഗുഡ്‌സ് ഓട്ടോ ഇടിച്ചാണ് സഫ്‌നക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ഇതേ തുടര്‍ന്നാണ് പഞ്ചായത്ത് യോഗം വിളിച്ചത്.

യോഗത്തില്‍ വൈസ് പ്രസിഡന്റ് എന്‍.വി മൂസക്കുട്ടി, സ്ഥിരസമിതി അധ്യക്ഷരായ സി ബാപ്പുട്ടി, പി ചന്ദ്രന്‍, വി.കെ ഷമീന, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിമരക്കാര്‍, പ്രദേശത്തെ മെമ്പര്‍മാരായ കെ ധന്യദാസ്, പി.പി ഷാഹുല്‍ ഹമീദ്, യു.കെ മുസ്തഫ മാസ്റ്റര്‍, യു.എ റസാഖ്, ജാഫര്‍ പനയത്തില്‍, ഹാരിസ് പാലപ്പുറ മറ്റു പി.ടി.എ അംഗങ്ങളും അധ്യാപകരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!