സൗജന്യ പി എസ് സി പരിശീലനം

കൊളപ്പുറം : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പരപ്പനങ്ങാടി മലബാര്‍ കോ – ഓപ്പറേറ്റീവ് കോളേജില്‍ പി എസ് സി /യു പി എസ് സി മത്സര പരീക്ഷകളെഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

2023 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ഹോളിഡെ ബാച്ചുകളിലേക്കാണ് പ്രവേശനം18 വയസ്സ് പൂര്‍ത്തിയായ പ്ലസ്ടു യോഗ്യതയുള്ള ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പെട്ടവര്‍ക്കാണ് അവസരം. ആറ് മാസത്തെ പരിശീലനം സൗജന്യമായിരിക്കും.

താല്‍പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെയും, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്,രണ്ട് ഫോട്ടൊ എന്നിവ സഹിതം നേരിട്ടെത്തി അപേക്ഷിക്കണം.ഡിസംബര്‍ 6 മുതല്‍
20 മൂന്ന് മണി വരെ അപേക്ഷ സ്വീകരിക്കും.

വിവരങ്ങള്‍ക്ക് ഫോണ്‍:
0494 2413333, 9446413 333, 9496415000

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top