പാലത്തിങ്ങല്‍ പാലത്തിലെ അപകടക്കുഴി അടച്ചു

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ പാലത്തിലെ അപകടക്കുഴി അടച്ചു. കഴിഞ്ഞ ശനിയാഴ്ച്ച പാലത്തിന്റെ നടപ്പാതയിലെ ദ്വാരത്തിലൂടെ വിദ്യാര്‍ത്ഥി പുഴയില്‍ വീണിരുന്നു. അപകടത്തില്‍ പരിക്കുകളില്ലാതെ വിദ്യാര്‍ത്ഥി രക്ഷപ്പെടുകയും ചെയ്തു.

ഇതോടെ നാട്ടുകാരും വിവിധ രാഷ്ട്രീയ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതെതുടര്‍ന്ന് ജലസേചന വകുപ്പ് മന്ത്രി നേരിട്ടിടപെട്ട് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ മേലുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തീകരിക്കുകയുമായിരുന്നു.

അപകട സ്ഥലത്ത് കോണ്‍ക്രീറ്റ് ചെയ്യുകയും,സൂചനാ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. പാലത്തിന്റെ കൈവരികള്‍ ബലപ്പെടുത്തുന്നതുള്‍പ്പടെയുള്ള മറ്റുപ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി മേലുദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top