കൊച്ചി : പാലാരിവട്ടത്തിന് ദേശീയപാതയില്‍ അര്‍ദ്ധരാത്രിയില്‍ നിയന്ത്രണം വിട്ട് കാര്‍ മരത്തിലിടിച്ച് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃശ്ശൂര്‍ വെമ്പല്ലൂര്‍ സ്വദേശി മുഹമ്മദ് ആഷിഖ്(25) ആണ് മരിച്ചത്.
കാറില്‍ കൂടെയുണ്ടായിരുന്ന 2019 മിസ് കേരള അന്‍സി കബീര്‍(25), ആ വര്‍ഷത്തെ കേരള റണ്ണര്‍ അപ്പ് തൃശ്ശൂര്‍ സ്വദേശി അഞ്ജന ഷാജന്‍(24) എന്നിവര്‍ അന്നുതന്നെ മരിച്ചിരുന്നു.
ഇതോടെ ഈ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആഷിഖ് ഇന്നലെ രാത്രിയാണ് മരിച്ചത്.
കാറോടിച്ചിരുന്ന മാള സ്വദേശി അബ്ദുല്‍ റഹ്മാന്‍ ചികിത്സയിലാണ്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.





