നടുക്കടലില്‍ തീപിടിച്ച മത്സ്യബന്ധന ബോട്ടിലകപ്പെട്ടവരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി

ദ്വാരക: നടുക്കടലില്‍ തീപിടിച്ച മത്സ്യബന്ധന ബോട്ടിലകപ്പെട്ടവരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. അറബിക്കടലില്‍ ഗുജറാത്ത് തീരത്ത് 50 മൈല്‍ അകലെ വെച്ചാണ് അപകടമുണ്ടായത്. ഏഴ് പേരെ ബോട്ടില്‍ നിന്ന് രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാര്‍ഡിനെ ഉദ്ധരിച്ച് എഎന്‍ഐ വ്യക്തമാക്കി.

കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ ആരുഷാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിച്ചത്.

അപകട കാരണം വ്യക്തമല്ല. അപകടത്തില്‍ ബോട്ട് പൂര്‍ണമായും കത്തി നശിച്ചു. തീപടര്‍ന്നതോടെ ബോട്ട് കടലില്‍ മുങ്ങുകയും ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയും സമാന രീതിയില്‍ അപകടത്തില്‍പ്പെട്ട മത്സ്യബന്ധന ബോട്ടിലുള്ളവരെ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top