തിരൂരങ്ങാടി:ചെമ്മാട് ബസ് സ്റ്റാന്‍ഡിലെ മെഡിക്കല്‍ ഷോപ്പില്‍ മോഷണം നടത്തിയ കേസിലെ പ്രതി 16 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി. കോഴിക്കോട് ബാലുശ്ശേരി ഉണ്ണികുളം കക്കാട്ടുമാട്ടില്‍ മുജീബ് റഹ്മാന്‍
(38) ആണ് അറസ്റ്റിലായത് . അല്‍ നജ മെഡിക്കല്‍ ഷോപ്പിലാണ് ഇയാള്‍ മോഷണം നടത്തിയത്.
2005 നവംബര്‍ മസത്തിലായിരുന്നു മോഷണം. മൊബൈലും പണവുമാണ് മോഷണം പോയത് . തിരൂരങ്ങാടി പോലീസ് അന്വേഷിച്ചെങ്കിലും അന്ന് മോഷ്ടാവിനെ കണ്ടെത്താനായില്ല എന്നാല്‍ വിരലടയാള വിദഗ്ധര്‍ മോഷണം നടന്ന കടയില്‍ നിന്ന് വിരലടയാളം ശേഖരിച്ചിരുന്നു.
നിരവധി മോഷണ കേസില്‍ പ്രതിയാണ് മുജീബ് റഹ്മാന്‍. പൊന്നാനിയില്‍ നടന്ന മോഷണത്തിലെ പിടിയിലായ മുജീബിന്റെ വിരലടയാളം പരിശോധിച്ചപ്പോഴാണ് 2005 ല്‍ ചെമ്മാട് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചയാളുടെ വിരലടയാളവുമായി സാമ്യം കണ്ടെത്തിയത്. ഇക്കാര്യം തിരൂരങ്ങാടി പോലീസിനെ അറിയിച്ചു. പൊന്നാനി കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ തിരൂരങ്ങാടി പോലീസ് വീട്ടിലെത്തി പിടികൂടി.
എസ് ഐ രഞ്ജിത്ത്, എ എസ് ഐ ജയപ്രകാശ്, സി പി ഒ
ബിബിന്‍ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.





