ദില്ലി:സഹപ്രവര്‍ത്തകന്‍ നടത്തിയ വെടിവെപ്പില്‍ നാല് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് സംഭവം നടന്നത്.
റീതേഷ് രഞ്ജന്‍ എന്ന ജവാനാണ് സഹസൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇന്ന് പുലര്‍ച്ചെ 3.45 നാണ് മറൈഗുഡയ്ക്ക് കീഴിലുള്ള സി/50 ലിംഗലാപള്ളിയിലെ ക്യാമ്പിലാണ് സംഭവം. മൂന്ന് പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.ഒരാള്‍ ആശുപത്രില്‍ വെച്ചുമാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റവരെ ഭദ്രാചലം ഏരിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതെസമയം സഹപ്രവര്‍ത്തക്ക് നേരെ സൈനികന്‍ എന്തിനാണ് വെടിയുതിര്‍ത്തതെന്ന് വ്യക്തമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ സിആര്‍പിഎഫ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.





