Section

malabari-logo-mobile

ഡോക്ടറായി എന്റെ ജനങ്ങളെ സേവിക്കണം, മലസര്‍ വിഭാഗത്തിന് അഭിമാനമായി സംഘവി

HIGHLIGHTS : കോയമ്പത്തൂര്‍ : മലസര്‍ വിഭാഗത്തില്‍ നിന്ന് ആദ്യമായി ഒരു വിദ്യാര്‍ത്ഥി നീറ്റ് പരീക്ഷയില്‍ സെലക്ഷന്‍ നേടിയിരിക്കുന്നു. കോയമ്പത്തൂരിലെ നഞ്ചപ്പന്നൂര്‍ ...

കോയമ്പത്തൂര്‍ : മലസര്‍ വിഭാഗത്തില്‍ നിന്ന് ആദ്യമായി ഒരു വിദ്യാര്‍ത്ഥി നീറ്റ് പരീക്ഷയില്‍ സെലക്ഷന്‍ നേടിയിരിക്കുന്നു.

കോയമ്പത്തൂരിലെ നഞ്ചപ്പന്നൂര്‍ ഗ്രാമത്തിലുള്ള എം. സംഘവിയാണ് ഈ അപൂര്‍വ്വ നേട്ടത്തിന് അര്‍ഹയായിരിക്കുന്നത്.

sameeksha-malabarinews

ജയ് ഭീം എന്ന സിനിമ ഓര്‍മ്മപ്പെടുത്തുന്ന ജീവത സാഹചര്യത്തില്‍ നിന്നും വന്ന പെണ്‍കുട്ടിയാണ് സംഘവി.

നഞ്ചപ്പന്നൂര്‍ ഗ്രാമത്തിലെ ഒറ്റപ്പെട്ട് കിടക്കുന്ന 20ഓളം കുടുംബങ്ങളില്‍ ഒന്നാണ് സംഘവിയുടെ കുടംബം. ഇവര്‍ക്ക് ദേശീയതലത്തില്‍ 108 മാര്‍ക്കാണ് കട്ട് ഓഫ് വേണ്ടത്. ഇതില്‍ 202 മാര്‍ക്ക് നേടി തമിഴ്‌നാട്ടിന് തന്നെ അഭിമാനമായിരിക്കുകയാണെന്ന് പരീക്ഷ ഫലമറിഞ്ഞ് സംഘവിയെ സന്ദര്‍ശിച്ച ആദി ദ്രാവിഡ വകുപ്പ് മന്ത്രി കയില്‍വിഴി പറഞ്ഞു.

കോയമ്പത്തൂരിലെ മാധ്യമപ്രവര്‍ത്തകരാണ് ആദ്യമായി ഈ ഒറ്റപ്പെട്ട ഗ്രാമത്തെ കുറിച്ച് പുറംലോകത്തെ അറിയിച്ചത്. ഒരു രേഖകളുമില്ലാതെ കഴിഞ്ഞിരുന്ന ഇവര്‍ക്ക് തിരിച്ചറിയില്‍ രേഖകളും. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നയടക്കം മാധ്യമങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് ലഭിച്ചിരുന്നു.

ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഒരു സീറ്റ് നേടി എം.ബി.ബി.എസ് ന് ചേര്‍ന്ന് പഠിക്കണമെന്നാണ് സംഘവിയുടെ ആഗ്രഹം. രോഗം ബാധിച്ചാല്‍ നിസ്സഹായരായി നില്‍ക്കേണ്ടി വരുന്ന എന്റെ ജനങ്ങളുടെ വേദന ഞാന്‍ കാണുന്നുണ്ട്, പഠിച്ച് ഡോക്ടറായി എന്റെ ജനങ്ങളെ സേവിക്കണം സംഘവി പറഞ്ഞു. അച്ഛന്‍ മരിച്ച ശേഷം അമ്മ വസന്തയുടെ കൂടെയാണ് സംഘവി താമസിക്കുന്നത്.

2020 ജാതി സര്‍ട്ടിഫിക്കറ്റിന് വേണ്ടിയുള്ള സംഘവിയുടെ പോരാട്ടം മാധ്യമങ്ങളില്‍ ഇടം പിടിച്ചരുന്നു. കലക്ടര്‍ ഇടപെട്ട ശേഷമാണ് സര്‍ട്ടിഫിക്കറ്റ് നേടാനായത്. മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെ മാരി മെഡിക്കല്‍ അക്കാദമിയില്‍ പഠിച്ചാണ് സംഘവി ഈ നേട്ടം കരസ്ഥമാക്കിയത്.
അച്ഛന്റെ ആഗ്രഹത്തിനനുസരിച്ച് ഒരു ഡോക്ടറാവാകുക എന്നതാണ് സംഘവിയുടെ അഭിലാഷമാണ് ഇപ്പോള്‍ പൂര്‍ത്തീകരിക്കപ്പെടാന്‍ പോകുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!