Section

malabari-logo-mobile

പാലക്കാട് പോക്‌സോ കേസ്; കുട്ടിയെ തട്ടിക്കൊണ്ടുപോയത് അമ്മയുള്‍പ്പെട്ട സംഘമെന്ന് മുത്തശ്ശി

HIGHLIGHTS : Palakkad POCSO case; The grandmother said that the child was abducted by a group including the mother

പാലക്കാട്: പോക്‌സോ കേസില്‍ വിചാരണ തുടങ്ങാനിരിക്കെ പ്രതികള്‍ തട്ടിക്കൊണ്ടുപോയ അതീജിവിതയെ ഇതുവരെ കണ്ടെത്താനായില്ല. മുത്തശ്ശിയുടെ സംരക്ഷണയില്‍ ഇരിക്കെയാണ് ബാലികയെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയത്. നമ്പര്‍ പ്ലേറ്റ് തുണികൊണ്ട മറച്ച കാറിലാണ് പ്രതികള്‍ എത്തിയതെന്ന് പൊലീസ് അറിയിച്ചു.

ഈ മാസം 16ന് കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് അതീജിവിതയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് അമ്മയുടെ സാന്നിധ്യത്തിലാണെന്ന് മുത്തശി പറയുന്നു. അമ്മയേയും പ്രതിയേയും കണ്ടയുടനെ കുട്ടി ഓടി മുറിയിലൊളിച്ചിരുന്നു. അവരെ തടയാന്‍ ശ്രമിച്ച തന്നെ കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നവരും മര്‍ദ്ദിച്ചു. തന്റെ കൈക്ക് പരിക്കേറ്റു. വിചാരണക്ക് മുന്‍പ് മൊഴി മാറ്റിക്കാന്‍ നേരത്തേയും പല തവണ ശ്രമിച്ചു എന്നും മുത്തശ്ശി പറഞ്ഞു.

sameeksha-malabarinews

പ്രതിക്ക് അനുകൂലമായി മൊഴിമാറ്റാനാണ് അതിജീവിതയെ തട്ടിക്കൊണ്ടുപോയത് എന്നാണ് പൊലീസിന്റെ നിഗമനം. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ കാറിന്റെ നമ്പര്‍ പ്ലേറ്റ് മറിച്ചിരുന്നു. പ്രതികളെ സഹായിക്കാന്‍ ബൈക്കില്‍ എത്തിയവരെ അന്വേഷിച്ചെങ്കിലും നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി. സംഭവങ്ങളുടെ സിസിടിവി പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം.

കേസിനെ തുടര്‍ന്ന് അച്ഛനും അമ്മയ്ക്കും ഒപ്പം താമസിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞതിനാല്‍, പെണ്‍കുട്ടിയുടെ സംരക്ഷണം മുത്തശ്ശിയെയയാണ് കോടതി ഏല്‍പ്പിച്ചിരുന്നത്. ഇതിനിടെ പത്താംതീയതി വൈകീട്ട് നാലുമണിയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ബാലിക അച്ഛനും അമ്മയ്ക്കും ഒപ്പമാകാനാണ് സാധ്യത എന്നാണ് പൊലീസ് സംശയം. ഇരുവരുടേയും ഫോണ്‍ കുഞ്ഞിനെ കാണാതായത് മുതല്‍ സ്വിച്ച്ഡ് ഓഫ് ആണ്.

പോക്‌സോ കേസ് പ്രതിയായ ചെറിയച്ഛന്‍ ഉള്‍പ്പെടെ ആറുപേരെ പാലക്കാട് ടൗണ്‍ സൌത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിജീവിതയെ കണ്ടെത്താന്‍ പാലക്കാട് ടൗണ്‍ സൌത്ത് സിഐ ഷിജു എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!