പാല: കേരളരാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണ്ണായകവഴിത്തിരിവാകുന്ന പാല ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അട്ടിമറി വിജയം. ഇടത് സ്ഥാനര്‍ത്ഥിയായ മാണി. സി . കാപ്പന്‍ വിജയിച്ചു. 2943
വോട്ടകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടോം ജോസിനെ തോല്‍പ്പിച്ചത്.
എന്‍സിപി സ്ഥാനാര്‍ത്ഥിയായി ക്ലോക്ക് ചിഹ്നത്തില്‍ മത്സരിച്ച മാണി സി കാപ്പന് 45130 വോട്ട് ലഭിച്ചു. ടോം ജോസിന്42883 വോട്ട് ലഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹരിക്ക് 16945വോട്ടും ലഭിച്ചു.
യുഡിഎഫ് കോട്ടകള്‍ തകര്‍ത്തിക്കൊണ്ടുതന്നെയാണ് മാണി സി കാപ്പന്‍ മുന്നേറിയത്. ആദ്യ റൗണ്ടില്‍ യുഡിഎഫിന്റെ ശക്തികേന്ദ്രമായ രാമപുരം പഞ്ചായത്തിലെ വോട്ടെണ്ണിയപ്പോള്‍ തന്നെ പാലാ എങ്ങോട്ടെന്ന സൂചന ലഭിച്ചിരുന്നു. പിന്നീട് വോട്ടെണ്ണുന്ന എല്ലാ പഞ്ചായത്തിലും കാപ്പന്‍ മുന്നേറുന്ന കാഴ്ച തന്നെയാണ് കാണാന്‍ കഴിഞ്ഞത്.
രാമപുരം, കടനാട്, മേലുകാവ്, മുന്നിലവ്,തലപ്പലം, തലനാട്, ഭരണങ്ങാനം, കരൂര്‍, മീനച്ചില്‍, എലിക്കുളം പഞ്ചായത്തുകളും പാലാ മുനിസിപ്പാലിറ്റിയിലും ഇടതുമുന്നണി ലീഡ് ചെയ്തു. മുത്തോലിയും കൊഴുവനാലിയും മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്തത്. പാല മുനിസിപ്പാലിറ്റിയിലും യുഡിഎഫ് ലീഡ് ചെയ്തു.
ബിജെപിയാകട്ടെ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വളരെ പിറകോട്ട് പോയിരിക്കുകയാണ്.
വോട്ടണ്ണല്‍ തുടരുന്നതിനിടെ തന്നെ യുഡിഎഫ് നേതാക്കള്‍ തമ്മില്‍ പരസ്പരം പഴിചാരാന്‍ തുടങ്ങി കഴിഞ്ഞു.




