മണ്ഡലമുണ്ടായ കാലം മുതല്‍ വലത്തോട്ട് മാത്രം ചിന്തിച്ചിട്ടുള്ള കെഎം മാണിയുടെ പാലാ മണ്ഡലം കൈവിട്ട പോയതിന്റെ ഞെട്ടലില്‍ നിന്ന് മുക്തരാകാതെ യുഡിഎഫ് നേതൃത്വം.
ആദ്യറൗണ്ടില്‍ വോട്ടെണ്ണിയ രാമപുരം കൈവിട്ടപ്പോള്‍തന്നെ കേരളാകോണ്‍ഗ്രസ്സുകാര്‍ വാക്‌പോര് തുടങ്ങിക്കഴിഞ്ഞിരുന്നു. കടനാട് കഴിഞ്ഞപ്പോള്‍ കാപ്പന്റെ ലീഡ് ആയിത്തിലെത്തിയപ്പോള്‍ പിജെ ജോസഫ് ആദ്യവെടി പൊട്ടിച്ചു. ജോസ് വിഭാഗത്തിന്റെ വോട്ട് കാപ്പന് ലഭിച്ചുവെന്നായിരുന്നു ജോസഫിന്റെ ആദ്യ പ്രതികരണം.
എന്നാല്‍ കള്ളന്‍ കപ്പലില്‍ തന്നെയാണെന്നായിരുന്നു വോട്ടെണ്ണിത്തീരുന്നതിന് മുന്‍പ് സ്ഥാര്‍ത്ഥിയായ ടോം ജോസ് പ്രതികരിച്ചത്. ബിജെപി വോട്ട് എല്‍ഡിഎഫിന് കിട്ടിയെന്ന ദുര്‍ബലമായ വാദവും ഉയര്‍ത്തുന്നതും കണ്ടു.
കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളാണ് യുഡിഎഫിന് തിരിച്ചടിയായതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.
ബിജെപിയുടെ വോട്ടല്ല യുഡിഎഫിന്റെ വോട്ടാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം. ജോസ് വിഭാഗത്തിന്റെയും കോണ്‍ഗ്രസിന്റെയും വോട്ടുകിട്ടിയെന്നാാണ് കാപ്പന്‍ പറഞ്ഞത്.
കേരള കോണ്‍ഗ്രസിലെ തമ്മിലടിയാണ് തോല്‍വിക്ക് കാരണമെന്ന് മണ്ഡലത്തിന്റെ ചാര്‍ജ്ജുണ്ടായിരുന്ന ബെന്നി ബെഹന്നാന്‍ അഭിപ്രായപ്പെട്ടു.
കേരള കോണ്‍ഗ്രസിലെ തമ്മിലടിയാണ് തോല്‍വിക്ക് കാരണമെന്ന് മണ്ഡലത്തിന്റെ ചാര്‍ജ്ജുണ്ടായിരുന്ന ബെന്നി ബെഹന്നാന്‍ അഭിപ്രായപ്പെട്ടു. പാലാ ഒരു പാഠമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്
എന്നാല്‍ എല്ലാം ദൈവനിശ്ചയമെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം
ഇന്ന് ഉച്ചക്ക് പിജെ ജോസഫ് തൊടുപുഴയില്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
രണ്ടായി നില്‍ക്കുന്ന കേരളകോണ്‍ഗ്രസ്സിലെ തര്‍ക്കം യുഡിഎഫിന് മധ്യകേരളത്തില്‍ വലിയ പരിക്കുണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. അതിന്റെ തെളിവാണ് യുഡിഎഫിന്റെ പൊന്നാപുരംകോട്ടയായ പാലയില്‍ സംഭവിച്ചത്. ഏതെങ്ങിലും ഒരു കേരളകോണ്‍ഗ്രസ്സിനെയെ യുഡിഎഫിന് ഉള്‍ക്കൊള്ളാനാകുമെന്നാണ് ചില നിരീക്ഷകര്‍ കരുതുന്നത്.
കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിന്റെ പോസ്റ്റ്





