രണ്ട് ദിവസം മുമ്പ് കാണാതായ ചീക്കോട് സ്വദേശിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

എടവണ്ണപ്പാറ: രണ്ട് ദിവസം മുമ്പ് കാണാതായ ചീക്കോട് സ്വദേശി ചാലിക്കര കണ്ണന്‍കുട്ടി (69) യുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 6 മണിയോടെ എടവണ്ണപ്പാറ എം.സി.മാളിന് അരികിലെ തോട്ടിലാണ് കണ്ടെത്തിയത്.

രണ്ടു ദിവസം മുന്‍പ് ഇവരെ കാണാതായതായി ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. വാഴക്കാട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.

ഭാര്യ: ചക്കിക്കുട്ടി. മക്കള്‍: ഷാജു, സിന്ധു, മോണിഷ.
മരുമക്കള്‍: ഭാസ്‌കരന്‍ ,സന്തോഷ്, പ്രീതി

Share news
error: Content is protected !!
Scroll to Top