Section

malabari-logo-mobile

അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടാക്കിയാല്‍ തിരിച്ചടിക്കുമെന്ന്‌ പാകിസ്ഥാന്‌ ഇന്ത്യമുന്നറിയിപ്പ്‌ നല്‍കി

HIGHLIGHTS : ദില്ലി:അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടാക്കിയാല്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന്‌ വിദേശകാര്യ സെക്രട്ടറി എസ്‌ ജയശങ്കര്‍. അതിര്‍ത്തിയിലെ തുടര്‍ച്ചയായുള്ള വ...

1437049329-3556ദില്ലി:അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടാക്കിയാല്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന്‌ വിദേശകാര്യ സെക്രട്ടറി എസ്‌ ജയശങ്കര്‍. അതിര്‍ത്തിയിലെ തുടര്‍ച്ചയായുള്ള വെടിനിര്‍ത്തല്‍ ലംഘനങ്ങളും പാകിസ്ഥാന്‍ വെടിവെച്ചിട്ട ആളില്ലാ വിമാനം (ഡ്രോണ്‍) വിഷയത്തിലും നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ അദേഹം ഇക്കാര്യം അറിയിച്ചത്‌.
തുടര്‍ച്ചയായി പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ കൊണ്ടിരിക്കുകയാണെന്ന്‌ വിദേശകാര്യ സെക്രട്ടറി ആരോപിച്ചു. പാകിസ്ഥാന്റെ ഭാഗത്തു നിന്നും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുക തന്നെ ചെയ്യുമെന്ന്‌ അദേഹം വ്യക്തമാക്കി. പാക്‌ സൈന്യം വെടിവെച്ചിട്ട ഡോണ്‍ ഇന്ത്യയുടേതല്ലെന്നും ചിത്രങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌ ഇത്‌ ചെനെീസ്‌ നിര്‍മിതമാണെന്നും അദേഹം പറഞ്ഞു. ചൈനീസ്‌ നിര്‍മിത ഡ്രോണുകള്‍ ഇന്ത്യ ഉപയോഗിക്കാറില്ലെന്നും അദേഹം പറഞ്ഞു.

പാക്‌ അധീന കശ്‌മീരിലെ ബഹിബറില്‍ ഇന്നലെയാണ്‌ പാക്ക്‌ സൈന്യം ഡ്രോണ്‍ വെടിവച്ചിട്ടതെന്ന്‌ അവകാശപ്പെട്ടത്‌. എന്നാല്‍ പുറത്തു വന്ന ചിത്രങ്ങളില്‍ നിന്ന്‌ മനസിലാകുന്നത്‌ ചൈനീസ്‌ നിര്‍മ്മിത ഡിജി പാന്തോം 3 എന്ന ഡ്രോണ്‍ ആണെന്നാണ്‌. ഇത്തരം ഡ്രോണുകള്‍ ഇന്ത്യുടെ കൈവശം ഇല്ലെന്നും പാക്കിസ്ഥാന്റെ തന്നെ പക്കലാണ്‌ ഇത്തരം ഡ്രോണുകള്‍ ഉള്ളതെന്നും ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ പറഞ്ഞു.

sameeksha-malabarinews

ഇക്കാര്യത്തില്‍ ഇന്നലെ തന്നെ ഇന്ത്യന്‍ സൈന്യം നിഷേധിച്ചിരുന്നു. വിഷയത്തില്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പാകിസ്ഥാന്‍ പ്രതിഷേധം അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!