വോട്ട് അഭ്യര്‍ത്ഥിച്ച് ഇടതു സ്വതന്ത്രന്‍ പിവി അന്‍വര്‍ കാടാമ്പുഴ ക്ഷേത്രത്തില്‍

വളാഞ്ചേരി : പൊന്നാനി ലോകസഭ മണ്ഡലം എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍ ദക്ഷിണ കേരളത്തിലെ പ്രധാന ഭഗവതി ക്ഷേത്രമായ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തില്‍ പര്യടനം നടത്തി.

വെള്ളിയാഴ്ച പകല്‍ പതിനൊന്ന് മണിയോടെയാണ് സ്ഥാനാര്‍ഥി ക്ഷേത്രത്തില്‍ എത്തിയത്. മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി ഐ ടി യു ) വിന്റെ നേതൃത്വത്തില്‍ ജീവനക്കാരും ഭക്തജനങ്ങളും ആവേശകരമായ സ്വീകരണ മാണ് നല്‍കിയത്.

 

ദേവസ്വം റസ്റ്റ് ഹൗസ് മാനേജര്‍ കെ സോമശേഖരന്‍ നമ്പ്യാര്‍ പൊന്നാട അണിയിച്ച് സ്ഥാനാര്‍ഥിയെ വരവേറ്റു. ക്ഷേത്രത്തില്‍ എത്തിയ ഭക്ത ജനങ്ങളോടും ജീവനക്കാരോടും സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ത്ഥന നടത്തി. യൂണിയന്‍ സംസ്ഥാന കമ്മിറ്റി മെമ്പര്‍ കെ വേണുഗോപാല്‍, ജില്ലാ ജോയിന്റ് സെക്രട്ടറി പി വിജയന്‍, ദേവസ്വം അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ വിജയകൃഷ്ണന്‍,
പി ഉണ്ണികൃഷ്ണവാരിയര്‍, വി ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്.

Related Articles