കെ മുരളീധരന്‍ പേരാമ്പ്ര സികെജികോളേജില്‍ പ്രചരണത്തിനെത്തിയപ്പോള്‍ സംഘര്‍ഷം

പേരാമ്പ്ര : തെരഞ്ഞെടുപ്പ് പര്യടനത്തിന് വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുളീധരന്‍ പേരാമ്പ്ര സികെജി ഗവ. കോളെജില്‍ എത്തിയപ്പോള്‍ സംഘര്‍ഷം.
പേരാമ്പ്ര മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥിച്ചശേഷം മൂന്നു മണിയോടെ സികെജി ഗവ. കോളെജില്‍ എത്തിയ മുരളീധരന് സംഘര്‍ഷം കാരണം മുഴുവന്‍ വിദ്യാര്‍ത്ഥികളെയും കാണാനായില്ല.

കോളേജ് മുറ്റത്ത് കെഎസ് യു പ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത ശേഷം കോളേജിനകത്തേക്ക് പ്രവശിക്കുന്നതിനിടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം . മുരളീധരന്‍ കോളെജിന്റെ അകത്ത് പ്രവേശിച്ചതോടെ ഇടനാഴിയിലും കോവണിപടിയിലുമുണ്ടായിരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍് ജയരാജന് അനുകൂലമായി മുദ്രാവാക്യം വിളിതുടങ്ങി. ഇതോടെ കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ തിരിച്ചും മുദ്രാവാക്യം വിളി തുടങ്ങി. ഇതോടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരിയ തോതില്‍ ഉന്തും തള്ളും ഉണ്ടായി.

സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ സ്ഥാനാര്‍ത്ഥി തിരിച്ചുപോവുകയായിരുന്നു.

Related Articles