Section

malabari-logo-mobile

ബിജെപി നേതാക്കള്‍ക്ക് 1800 കോടി രൂപയുടെ കോഴനല്‍കിയതായ കണക്കുകള്‍ പുറത്ത് വിട്ട് കാരവന്‍

HIGHLIGHTS : ദില്ലി:  ബിജെപിക്കെതിരെ ഗുരുതരമായ അഴിമതി ആരോപണം കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ യദൂരപ്പയുടെ ഡയറിതാളുകളുടെ പകര്‍പ്പാണ് കാ...

ദില്ലി:  ബിജെപിക്കെതിരെ ഗുരുതരമായ അഴിമതി ആരോപണം കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ യദൂരപ്പയുടെ ഡയറിതാളുകളുടെ പകര്‍പ്പാണ് കാരവന്‍ മാഗസിന്‍ പുറത്തുവിട്ടിരിക്കുന്നത് 1800 കോടിയോളം രൂപ വിവിധ ബിജെപി നേതാക്കള്‍ക്ക് നല്‍കിയതായി യദൂരിയപ്പ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രേഖകളിലെല്ലാം യദൂരപ്പയുടെയ ഒപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.

ആദായനികുതി വകുപ്പിന്റെ പക്കലുള്ള ഡയറിയാണ് പുറത്തുവിട്ടിരിക്കുന്നത്. ബിജെപി കേന്ദ്രനേതൃത്വത്തിലെ നിതിന്‍ ഗഡ്കരിക്കും, അരുണ്‍ ജയ്റ്റിലക്കും 150 കോടി രൂപവീതവും, ജഡ്ജിമാര്‍ക്ക് 250 കോടി രൂപയും നല്‍കിയതായി ഡയറിയില്‍ യദൂരയപ്പ സ്വന്തം കൈപ്പടയില്‍ എഴുതിയ രേഖകളുടെ പകര്‍പ്പാണ് പുറത്തുവിട്ടിരിക്കുന്നത്.
അഴിമതി ആരോപണം ആവര്‍ത്തിച്ച് കോണ്‍ഗ്രസ്സും രംഗത്തെത്തി. കോണ്‍ഗ്രസ് വ്യക്താവ് രണ്‍ദീപ് സുര്‍ജ്ജേവാല ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

sameeksha-malabarinews

എന്നാല്‍ ബിജെപി നേതൃത്വം ഈ ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തെത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!