പരപ്പനങ്ങാടിയില്‍ യുഡിഎഫ് ചുമരെഴുത്ത് നശിപ്പിച്ച നിലയില്‍

പരപ്പനങ്ങാടി: ചിറമംഗലം അറ്റത്തങ്ങാടിയില്‍ നശിപ്പിച്ച യുഡിഎഫ് പ്രചരണ ചുവരെഴുത്ത് നശിപ്പിച്ച നിലയില്‍. പൊന്നാനി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇടി മുഹമ്മദ് ബഷീറിന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടെഴുതിയ ചുമരെഴുത്തിലാണ് ആരോ ചളി വാരിയെറിഞ്ഞിരിക്കുന്നത്.
സംഭവത്തിന് പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്ന് യുഡിഎഫ് ആരോപിച്ചു.

പരപ്പനങ്ങാടി മുന്‍സിപ്പല്‍ യു ഡി എഫ് നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു.
അക്രമം വെച്ച് പൊറുപ്പിക്കില്ലന്നും , അധികൃതര്‍ നടപടിയെടുക്കണമെന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.

ഉമ്മര്‍ ഒട്ടുമ്മല്‍, പി ഒ സലാം, സി അബ്ദുറഹിമാന്‍കുട്ടി, സി ടി അബ്ദുല്‍നാസര്‍, പി അലിഅക്ബര്‍, കടവത്ത്‌സൈതലവി എന്നിവരുടെ നേതൃത്വത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലം സന്ദര്‍ശിച്ചത്

Related Articles