തിരൂരങ്ങാടി സ്വദേശിയായ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് യുവാവ് ട്രെയിന്‍ തട്ടി മരിച്ചു.
തിരൂരങ്ങാടി കക്കാട് കരിമ്പില്‍ സ്വദേശി പൈനാട്ട് മുസ്തഫയുടെ മകന്‍ റാഷിദ്(30) ആണ് മരിച്ചത്.

വെളളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. റെയില്‍വേ സ്റ്റേഷന്റെ തെക്കു വശത്ത് പ്ലാറ്റ്‌ഫോറത്തിന് സമീപത്താണ് അപകടമുണ്ടായത്.

പരപ്പനങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം തിരൂരങ്ങാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മാതാവ് സുലൈഖ, സഹോദരങ്ങള്‍ സുമയ്യ, മുഫീദ, റാഫി, ഷമീല്‍
മൃതദേഹം ശനിയാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കരുമ്പില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

Related Articles