ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ട്രേറ്റില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍ പാനലുകളും തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലും രൂപീകരിക്കുന്നു. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ absoluteprism@gmail.com ല്‍ സെപ്റ്റംബര്‍ 5നകം ലഭിക്കണം. 35 വയസാണ് പ്രായപരിധി. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും ജേണലിസം, പബ്‌ളിക് റിലേഷന്‍സ്, മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്‌ളോമയും അല്ലെങ്കില്‍ ജേണലിസം, പബ്‌ളിക് റിലേഷന്‍സ്, മാസ് കമ്മ്യൂണിക്കേഷനില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും ഉള്ളവര്‍ക്ക് സബ് എഡിറ്റര്‍ പാനലില്‍ അപേക്ഷിക്കാം. ജേണലിസം ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷ നല്‍കാം. പത്രദൃശ്യമാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി. ആര്‍ വാര്‍ത്താ വിഭാഗങ്ങളിലോ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.
കണ്ടന്റ് എഡിറ്റര്‍ പാനലില്‍ അപേക്ഷിക്കുന്നവര്‍ക്ക് അംഗീകൃത സര്‍വകലാശാല ബിരുദമുണ്ടാവണം. വീഡിയോ, കണ്ടന്റ് എഡിറ്റിംഗ് പ്രാവീണ്യം വേണം. വീഡിയോ എഡിറ്റിംഗ് പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം, പബ്‌ളിക് റിലേഷന്‍സ്, മാസ് കമ്മ്യൂണിക്കേഷനില്‍ ഡിപ്‌ളോമയുമാണ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന്റെ യോഗ്യത. അല്ലെങ്കില്‍ ജേണലിസം, പബ്‌ളിക് റിലേഷന്‍സ്, മാസ് കമ്മ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദമുണ്ടാവണം. പത്രദൃശ്യമാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി. ആര്‍ വാര്‍ത്താ വിഭാഗങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.
2024 മാര്‍ച്ച് വരെയാണ് പാനലുകളുടെ കാലാവധി. വിജ്ഞാപനം www.prd.kerala.gov.in ല്‍ ലഭ്യമാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



