അമിത ജോലിഭാരം, ചൂഷണം: പാചകവാതക വിതരണ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

HIGHLIGHTS : Overwork, exploitation: LPG distribution workers to protest

തിരൂര്‍: അമിത ജോലിഭാരത്തിനും ആനുകൂല്യ നിഷേധത്തിനും ചുഷണ ത്തിനുമെതിരെ പാചകവാതക വിതരണ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്. പൊതുമേഖലാ എണ്ണ കമ്പനികളും ഏജന്‍സിക ളും മനുഷ്യത്വരഹിതമായി അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നതിനെതിരെയാണ് തൊഴിലാളികള്‍ സമരത്തിന് ഒരുങ്ങുന്നത്.

ഐഒസി, ബിപിസി, എച്ച്പിസി എന്നിവയുടെ കീഴിലുള്ള ഏജന്‍ സികളിലാണ് തൊഴിലാളികളെ ക്കൊണ്ട് അമിത ജോലി ചെയ്യിപ്പി ക്കുന്നത്. രാവിലെ അഞ്ചുമുതല്‍ രാത്രി ഏഴുവരെയാണ് പലയിട ത്തും ജോലിസമയം. തൊഴിലാളി കളെ ഭീഷണിപ്പെടുത്തിയും മറ്റും പരിഷ്‌കാരങ്ങള്‍ അടിച്ചേല്‍പ്പിക്കു കയാണ്.

sameeksha-malabarinews

അതേസമയം, ഓവര്‍ ടൈം വേതനമോ മറ്റ് ആനുകൂല്യ ങ്ങളോ നല്‍കുന്നുമില്ല. ഗ്യാസ് വില അടിക്കടി കൂട്ടുമ്പോഴും തൊ ഴിലാളികള്‍ക്ക് ശമ്പള വര്‍ധനവി ല്ല. ഇക്കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി യാണ് ഫെഡറേഷന്‍ പ്രക്ഷോഭ ത്തിനൊരുങ്ങുന്നതെന്ന് ജില്ലാ സെക്രട്ടറി കെ ഗോവിന്ദന്‍കുട്ടി

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!