കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന് പരിക്ക്

HIGHLIGHTS : Farmer injured in attack by herd of wild elephants

കഞ്ചിക്കോട് : കഞ്ചിക്കോട് വാധ്യാര്‍ചള്ളയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന് പരിക്കേറ്റു. വാധ്യാര്‍ചള്ള വിജയനാണ് (41) പരിക്കേറ്റത്. കഴുത്തിനും ഇടുപ്പിനും ചവിട്ടേറ്റിട്ടുണ്ട്.

ശനി രാവിലെ അഞ്ചരയോടെയാണ് സംഭവം. വിജയനും അച്ഛന്‍ രത്‌നവും കൃഷിയിടത്തിലിറങ്ങിയ ആനക്കുട്ടത്തെ ഓടിക്കുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. രത്‌നം ഓടി രക്ഷപ്പെട്ടെങ്കിലും വിജയനെ കൂട്ടത്തിലുള്ള ഒരാന ചവിട്ടി. ഇയാള്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

sameeksha-malabarinews

പരിക്കേറ്റ വിജയനെ ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയി ലും പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!