Section

malabari-logo-mobile

ഇതാണ് യഥാര്‍ത്ഥ വാരിയന്‍ കുന്നന്റെ ചിത്രമെന്ന അവകാശവാദവുമായി മാധ്യമപ്രവര്‍ത്തകന്‍

HIGHLIGHTS : തിരുവനന്തപുരം; മലബാര്‍ കലാപത്തിലെ പോരാളി വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യാഥാര്‍ത്ഥ ചിത്രം ഇതാണെന്ന അവകാശവാദവുമായി മാധ്യമപ്രവര്‍ത്തകന്‍. തി...

തിരുവനന്തപുരം; മലബാര്‍ കലാപത്തിലെ പോരാളി വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യാഥാര്‍ത്ഥ ചിത്രം ഇതാണെന്ന അവകാശവാദവുമായി മാധ്യമപ്രവര്‍ത്തകന്‍. തിരക്കഥാ കൃത്ത് റമീസ് മുഹമ്മദ് പുറത്ത് വിട്ട ചിത്രം യഥാര്‍ത്ഥമല്ലെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത് മുബാറക്ക് റാവുത്തറാണ്.

വാരിയന്‍ കുന്നന്റെ ചിത്രം ആണെന്ന് ഉറപ്പിക്കാന്‍ റമീസ് പറഞ്ഞ കാര്യങ്ങല്‍ വച്ച് വാരിയന്‍ കുന്നന്റെ യഥാര്‍ത്ഥ ചിത്രം ഇതാകാനാണ് നൂറ് ശതമാനം സാധ്യത എന്ന് പറഞ്ഞാണ് ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 1921ല്‍ പുറത്തിറങ്ങിയ ഡെയിലി ന്യൂസ് എന്ന പത്രത്തിന്റെ കട്ടിങ്ങാണ് മുബാറക് റാവുത്തര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

sameeksha-malabarinews

കഴിഞ്ഞ ഒക്ടോബര്‍ 29ന് വാരിയം കുന്നന്റെ യഥാര്‍ത്ഥ ചിത്രം ആലേഖനം ചെയ്തത് എന്ന് അവകാശപ്പെട്ട് ‘സൂല്‍ത്താന്‍ വാരിയം കുന്നന്‍’ എന്ന പേരില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ആസ്പദമാക്കി റമീസ് മുഹമ്മദ് പുസ്തകം രചിച്ചിരുന്നു. വന്‍ പ്രചരണമാണ് ഇതിന് ലഭിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!