തിരൂരങ്ങാടി ; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരെയുള്ള പരസ്യപരാമര്‍ശത്തിനു ശേഷം അട്ടപ്പാടിയില്‍ നിന്നും സ്ഥലം മാറ്റിയ ഡോ. പ്രഭുദാസ് തിരൂരങ്ങാടിയില്‍ ചാര്‍ജ്ജെടുത്തു. അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ സൂപ്രണ്ടായിരുന്നു ഡോ. പ്രഭുദാസ്.
ശനയാഴ്ചയാണ് ഒന്നരവര്‍ഷത്തോളമായി സൂപ്രണ്ടില്ലാതെ കിടന്ന തിരൂരങ്ങാടി താലൂക്ക ആശുപത്രയിലേക്ക് സൂപ്രണ്ട് ചാര്‍ജ്ജ് എടുക്കുന്നത്.
തിരൂരങ്ങാടിയിലെത്തിയ ഡോ. പ്രഭുദാസിനെ മുസ്ലീം യൂത്ത് ലീഗ് പ്രാദേശിക നേതാക്കള്‍ പൂച്ചെണ്ട് നല്‍കി സ്വീകരിക്കുകയും, ലഡ്ഡു നല്‍കുകയും ചെയ്തു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




