യുവാവിനെ വെട്ടിക്കൊന്നു; പകതീരാതെ കാല്‍ വെട്ടി റോഡില്‍ എറിഞ്ഞു

തിരുവനന്തപുരം: പോത്തന്‍കോട് കല്ലൂരില്‍ അക്രമിസംഘത്തിന്റെ വെട്ടേറ്റ യുവാവ് മരിച്ചു. കല്ലൂര്‍ സ്വദേശി സുധീഷാണ് (35) മരിച്ചത്. ബൈക്കിലും ഓട്ടോയിലും എത്തിയ 12 പേര്‍ അടങ്ങുന്ന സംഘമാണ് സുധീഷിനെ ആക്രമിച്ചത്.

അക്രമിസംഘത്തെ കണ്ട് ഭയന്നോടി ബന്ധുവീട്ടില്‍ കയറിയ സുധീഷിനെ പിന്തുടര്‍ന്നെത്തി വെട്ടുകയായിരുന്നു. സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത് ബൈക്കില്‍ കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് സംഘം മടങ്ങിയത്. ദേഹത്താകെ വെട്ടേറ്റ സുധീഷിനെ പോലിസെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വാഹനത്തില്‍ വന്ന സംഘം അക്രമത്തിനുശേഷം കാല്‍ റോഡിലെറിയുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഗുണ്ടാപ്പകയാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Share news
error: Content is protected !!
Scroll to Top