Section

malabari-logo-mobile

ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി സിൽവർ ജൂബിലി 25ന് തിങ്കളാഴ്ച

HIGHLIGHTS : ORIENTAL HIGHER SECONDARY SCHOOL Higher Secondary Silver Jubilee 25th Monday

തിരൂരങ്ങാടി ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂൾ 1955 ജൂലൈ 2 ന് സ്ഥാപിക്കപ്പെട്ടു കേരള സംസ്ഥാനംനിലവിൽ വരുന്നതിനു മുമ്പ് തന്നെ പരിസരത്ത് സ്ഥാപിച്ച ഹൈസ്കൂൾ ഓറിയൻറൽ ഹൈസ്കൂളാണ്. കോളേജുകളിൽ നിന്നും പ്രീഡിഗ്രീ വേർപ്പെടുത്തുക എന്ന നയം സർക്കാർ നടപ്പിലാക്കിയപ്പോൾ 1997 ലും 1998-ലും നിരവധി വിദ്യാലയങ്ങൾ ഹയർസെക്കൻഡറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. 1997 ഏറിയപങ്കുംഗവൺമെൻറ് സ്കൂളുകൾ ആയിരുന്നെങ്കിൽ 1998 എയ്ഡഡ് മേഖലകളിലും ഹയർസെക്കൻഡറി സ്കൂളുകൾആരംഭിച്ചു. അങ്ങനെ 1998.ല്‍ സെപ്റ്റംബർ ഒന്നിന് ആരംഭം കുറിച്ച വിദ്യാലയമാണ് ഓറിയൻറൽ ഹയർസെക്കൻഡറി സ്കൂൾ.

ആദ്യഘട്ടം സയൻസ്, കോമേഴ്സ് മാത്സ്, ഹുമാനിറ്റീസ് എന്നീ ബാച്ചുകളും പിന്നീട് സയൻസിൽ ഒരു അധികബാച്ചും കൊമേഴ്സിൽ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഉൾക്കൊള്ളുന്ന ഒരു ബാച്ചും അനുവദിച്ചു. ഇക്കാലമത്രയും 7500 അധികം ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ ഇവിടെ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്. മികച്ച റിസൾട്ട് സംഭാവനചെയ്യുന്ന ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ കലാപ്രകടനത്തിലും അതേപോലെ വർഷംശാസ്ത്രമേളയിൽ ശാസ്ത്ര വിഭാഗത്തിൽ മലപ്പുറം ജില്ലയിൽ ഒന്നാമതാണ്. കൂടാതെ സ്കൂളിൽ കരിയർഗൈഡൻസ് എൻ.എസ്.എസ് , സ്കൗട്ട് സ് , ആൻഡ് ഗൈഡ്സ് , സൗഹൃദ ക്ലബ്ബ് ഭൂമിത്രസേന, ബയോഡൈവേഴ്സിറ്റി ക്ലബ്ബ്, ജെ ആർ .സി എന്നീ പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർഥികളിൽ മികച്ച പ്രകടനംകാഴ്ചവെക്കുന്നു. അക്കാദമിക മേഖലകളിൽ വിദ്യാർഥികൾക്ക് സഹായകമായി സ്കോർ കേരളക്ക് കീഴിൽഡി.സി. കോഴ്സും നടത്തിവരുന്നു.

sameeksha-malabarinews

സിൽവർ ജൂബിലി ആഘോഷം രാവിലെ 9 മണിക്ക് പതാക ഉയർത്തൽ പരിപാടിയുടെ ആരംഭിക്കും.പഴയകാലഅധ്യാപകരെ ആദരിക്കും. രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടി ബഹു എം.എൽ. കെ. പി. മജീദ്നിർവഹിക്കും 11 മണിക്ക് പ്രൊഫഷണൽ സ്റ്റുഡൻസ് മീറ്റ് സംഘടിപ്പിക്കും. രണ്ടുമണിക്ക് ഹയർസെക്കൻഡറിബാച്ചും മീറ്റും നാലുമണിക്ക് ഉദ്ഘാടന സമ്മേളനവും നടക്കും. രജത ജൂബിലി ആഘോഷം ഇടി മുഹമ്മദ് ബഷീർഎംപി നിർവഹിക്കും. അലുമിനി മീറ്റിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ശ്രീ വി ആർ വിനോദ് ..എസ്നിർവഹിക്കും മുഖ്യാതിഥികളായി മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി. കെ അബ്ദുറബ്ബ് , ആർ ഡി . ഡി .ഡോക്ടർപി എം അനിൽ തുടങ്ങിയവർ പങ്കെടുക്കും. 6:30 ന് കൾച്ചറൽ ഈവ് വിദ്യാർത്ഥികളുടെ കലാപരിപടികൾമെഹറിൻ നയിക്കുന്ന ഗാനമേള എന്നിവ നടക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!