Section

malabari-logo-mobile

കാലിക്കറ്റ് സർവകലാശാല വാർത്തകൾ; കാലിക്കറ്റ് ഫുട്‌ബോള്‍ ടീമിനെ കെ.പി. ഷംനാദ് നയിക്കും

HIGHLIGHTS : Calicut University News; Calicut Football Team K.P. Shamnad will lead

കാലിക്കറ്റ് ഫുട്‌ബോള്‍ ടീമിനെ കെ.പി. ഷംനാദ് നയിക്കും

ദക്ഷിണമേഖല അന്തര്‍ സര്‍വകലാശാലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കാലിക്കറ്റ്  യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമിനെ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ കെ.പി. ഷംനാദ് നയിക്കും. 22 അംഗ ടീമിനെ സര്‍വകലാശാലാ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈനാണ് പ്രഖ്യാപിച്ചത്. 25 മുതല്‍ 30 വരെ ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയിലാണ്  ചാമ്പ്യന്‍ഷിപ്പ്. ടീം അംഗങ്ങള്‍: കെ.പി. ശരത്ത് (വൈസ് ക്യാപ്റ്റന്‍, കേരളവര്‍മ കോളേജ് തൃശ്ശൂര്‍), മുഹമ്മദ് ജിയാദ്, പി.പി. അര്‍ഷാദ് ( സെന്റ് ജോസഫ് ദേവഗിരി ) മിഥിലാജ്, പി.എ. ആസിഫ് ( എം.ഇ.എസ്. വളാഞ്ചേരി), നന്ദു കൃഷ്ണ, അഥര്‍വ് ( ഫാറൂഖ് കോളേജ് കോഴിക്കോട്),  മുഹമ്മദ് ഷഹാദ് (സഫാ കോളേജ് വളാഞ്ചേരി), മുഹമ്മദ് സഫീദ്, എഡ്വിന്‍ (ശ്രീകൃഷ്ണ കോളേജ് ഗുരുവായൂര്‍), അനന്തു, രാഹുല്‍ വേണു, ജസില്‍ ജോളി (സെന്റ് തോമസ് കോളേജ് തൃശ്ശൂര്‍), എം.എം. അര്‍ജുന്‍, ജോസഫ് സണ്ണി (സഹൃദയ കോളേജ് കൊടകര) മുഹമ്മദ് ഫായിസ് (ഇ.എം.ഇ.എ. കൊണ്ടോട്ടി) വി.ആര്‍.സുജിത്ത്, കെ. അഭിജിത്ത് (കേരളവര്‍മ കോളേജ് തൃശ്ശൂര്‍), മനോജ് മഞ്ജുനാഥ് (എം.ഡി. കോളേജ് പഴഞ്ഞി)  വിവേക് (എം.ഐ.സി.)  എസ്. മുഹമ്മദ് നബീല്‍ (എം.എ.എം.ഒ മുക്കം) ടീമിന്റെ മുഖ്യ പരിശീലകന്‍ ഡോ. ശിവറാമും സഹ പരിശീലകന്‍ പി. ഫാസിലുമാണ്. മാനേജര്‍: ഡോ. കെ. യാസിര്‍. ഫിസിയോതെറാപ്പിസ്റ്റ്: ഡെന്നി ഡേവിസ്.

sameeksha-malabarinews

അന്തര്‍കലാലയ റഗ്ബി: കാലിക്കറ്റ് സി.പി.ഇ. ജേതാക്കള്‍

കാലിക്കറ്റ് സര്‍വകലാശാലാ അന്തര്‍കലാലയ പുരുഷ റഗ്ബി (ഫിഫ്റ്റീന്‍സ്) മത്സരത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ജേതാക്കളായി. ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ് രണ്ടാം സ്ഥാനവും കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് മൂന്നാം സ്ഥാനവും നേടി.

നാലുവര്‍ഷ ബിരുദം: പ്രിന്‍സിപ്പല്‍മാര്‍ക്ക് പരിശീലനം നല്‍കി

നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദ കരിക്കുലം ചട്ടക്കൂട് രൂപവത്കരണവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍മാര്‍ക്കും കോളേജ് മാനേജര്‍മാര്‍ക്കുമായി കാലിക്കറ്റ് സര്‍വകലാശാല പരിശീലനം നല്‍കി. മാളവ്യ മിഷന്‍ ടീച്ചര്‍ ട്രെയിനിങ് സെന്ററിന്റെ  ആഭിമുഖ്യത്തില്‍ നടന്ന പരിപാടി രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്തു. ഡോ. എസ്. ശങ്കര്‍, ഡോ. നേഹ സിംഗാള്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസെടുത്തു. എം.എം.ടി.ടി.സി. ഡയറക്ടര്‍ ഡോ. സാബു കെ. തോമസ്, ഡോ. കെ. അസീസ് എന്നിവര്‍ സംസാരിച്ചു.

പുനര്‍മൂല്യനിര്‍ണയഫലം

നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലായ് 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

കോണ്ടാക്ട് ക്ലാസ്

വിദൂരവിദ്യഭ്യാസ വിഭാഗത്തിന് കീഴില്‍ 2023 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.കോം., എം.എസ് സി. കോണ്ടാക്ട് ക്ലാസുകള്‍ 2024 ജനുവരി 13 മുതലും എം.എ. കോണ്ടാക്ട് ക്ലാസുകള്‍ ജനുവരി 20 മുതലും തുടങ്ങും. വിദ്യാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് സഹിതം നിശ്ചിത കോണ്ടാക്ട് ക്ലാസ് സെന്ററുകളില്‍ ഹാജരാകണം. സമയക്രമം വെബ്‌സൈറ്റില്‍. www.sde.uoc.ac.in , 0494 2400 288, 2407 356.

പരീക്ഷാഫലം

എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!