Section

malabari-logo-mobile

“സ്ത്രീ ശാക്തീകരണ ” ക്യാമ്പയ്ൻ സംഘടിപ്പിച്ചു.

HIGHLIGHTS : Organized the "Women Empowerment" campaign.

താനൂർ നഗരസഭയും – പോലീസും സംയുക്തമായി സ്ത്രീ ശാക്തീകരണ ക്യാമ്പയ്ൻ ഓലപ്പീടികയിൽ സംഘടിപ്പിച്ചു.
സ്ത്രീ സ്വത്വത്തിലൂന്നി ഉയർന്ന ചിന്താഗതിയിലൂടെ , ഇഛാശക്തിയോടെ സമൂഹത്തെ നയിക്കാൻ സ്ത്രീ സമൂഹം പ്രാപ്തരാകണമെന്ന് വിഷയാവതരണത്തിലൂടെ ശ്രീമതി.റീന (പോലീസ് ഓഫീസർ – താനൂർ) അഭിപ്രായപ്പെട്ടു.

വിദ്യാർഥികളും, വീട്ടമ്മമാരും ഉൾപ്പെടെ സംബന്ധിച്ച പരിപാടി ഏറെ ഹൃദ്യവും ,ആത്മവിശ്വാസവും, ഇച്ഛാശക്തിയും പകർന്ന് നൽകുകയും ചെയ്യുന്നതാണെന്നും ,ഇത്തരം ക്യാമ്പയ്നുകൾ മാസത്തിൽ ഒരു തവണ നടത്തണമെന്നും പങ്കെടുത്തവർ അഭിപ്രായപ്പെടുകയുണ്ടായി.

sameeksha-malabarinews

താനൂർ നഗരസഭ കൗൺസിലർ നൗഷാദിൻ്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പയ്നിൽ അംഗൻവാടി ടീച്ചർ ദീപ്തി, അറമുഖൻ കല്ലിൽ, സൈതലവി തട്ടാരത്തിൽ, ബാലൻ ഉള്ളേരി, മൈമൂന ഞാറ്റുകെട്ടി, തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!