Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 181 പേര്‍ക്ക് രോഗബാധ

HIGHLIGHTS : Covid 19: 181 people infected in Malappuram district today

മലപ്പുറം: ജില്ലയില്‍ ഇന്ന് 181 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.29 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 5,499 സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ 175 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാല് പേരുടെ വൈറസ് ഉറവിടം വ്യക്തമായിട്ടില്ല. കൂടാതെ മറ്റിടങ്ങളില്‍ നിന്നും ജില്ലയിലെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ജില്ലയില്‍ 52,51,612 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിനാണ് ഇതുവരെ നല്‍കിയത്. ഇതില്‍ 30,98,147 പേര്‍ക്ക് ഒന്നാം ഡോസും 21,53,465 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

sameeksha-malabarinews

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!