ജൈവ പച്ചക്കറി കൃഷിത്തോട്ടം വിളവെടുപ്പ്

HIGHLIGHTS : Organic vegetable garden harvest

പരപ്പനങ്ങാടി : മുനിസിപ്പാലിറ്റി ഡിവിഷന്‍ 6 ല്‍ ജൈവ പച്ചക്കറി കൃഷിത്തോട്ടം വിളവെടുപ്പ് ഉത്സവം അതിവിപുലമായി നടത്തി. പരപ്പനങ്ങാടി നഗരസഭാ അധ്യക്ഷന്‍ ഷാഹുല്‍ ഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു. കളത്തിങ്ങല്‍ഹംസഅദ്ധ്യക്ഷത വഹിച്ചു.

ജൈവ പച്ചക്കറി കൃഷിയില്‍ 16 ഇനം പച്ചക്കറികളും വാഴ,കപ്പ,ചേന മുതലായവയുടെയും വിളവെടുപ്പാണ് നടന്നത്. 18 സെന്റ് സ്ഥലത്ത് നടത്തിയ ജൈവപച്ചക്കറികള്‍ ഇനിയും വിളവെടുക്കാന്‍ ഉണ്ട് .

sameeksha-malabarinews

തൊഴിലുറപ്പ് തൊഴിലാളികളും കളത്തിങ്ങല്‍ഹംസയും സംയുക്തമായി നടത്തിയ പരിശ്രമത്തില്‍ മായം ചേര്‍ക്കാത്ത പച്ചക്കറികള്‍ വില്‍പ്പനക്കല്ല വിളവെടുത്തത്. നാട്ടുകാര്‍ക്കും പരിസരവാസികള്‍ക്കും സൗജന്യമായി കൊടുക്കാനാണ് കളത്തിങ്ങല്‍ഹംസയുടെ തീരുമാനം. തോട്ടത്തിലേക്ക് തുടക്കം മുതല്‍ അവസാനം വരെ വെള്ളം നല്‍കിയത് കൊരങ്ങാട്ട് പ്രഭിയാണ്. ജൈവവളങ്ങളും കീടനാശിനിയും സമയാസമയങ്ങളില്‍ കൃത്യതയോടെ തൊഴുലുറപ്പ് പ്രവര്‍ത്തകരാണ് നല്‍കിയത്.

സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ വി.കെ. സുഹറ, കൗസിലര്‍ റംല, സുമീ റാണി കുടുംബശ്രീ ചെയര്‍പേഴ്‌സന്‍ സുഹറ ബീവി, കാട്ടിക്കോലോത്ത് ഗംഗാധരന്‍, കൊരങ്ങാട്ട് പ്രഭിരാജന്‍, വനമിത്രാ ജേതാവ് അബ്ദു റസാക്ക് എന്ന കുഞ്ഞോന്‍, വെലായുധന്‍ മുണ്ടത്തോട്, ബാപ്പുക്ക, പ്രസാദ് ,കുഞ്ഞിമുഹമ്മത് , ഇ.പി അഹമ്മത് കോയമരക്കാര്‍, അബ്ദുല്‍ കരീം, കുഞ്ഞി മരയ്ക്കാര്‍, എന്നിവര്‍ പങ്കടുത്തു. തുടര്‍ന്ന് 1996 ല്‍ തൊഴിലുറപ്പ് പണി തുടങ്ങിയ ചിറന്‍ തിണ്ടത്ത് ദേവുവിനെ ആദരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!