HIGHLIGHTS : Harigovindan is a model of unadulterated public service; K Muraleedharan
വള്ളിക്കുന്ന് :ഒരു കാലഘട്ടത്തില്‍ മലപ്പുറം ജില്ലയിലെ സേവദാള്‍ ചെയര്‍മാനായും ജില്ലയിലെ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതാവായി പൊതുപ്രവര്‍ത്തനം നടത്തിയ പി ഹരിഗോവിന്ദന്റെ വിയോഗം നാട്ടിനും ജില്ലക്കും തീരാനഷ്ടമാണ് വരുത്തിയതെന്ന് കെ.മുരളീധരന്‍ പറഞ്ഞു.
പി ഹരിഗോവിന്ദന്‍ അനുസ്മരണ കമ്മിറ്റി ചെയര്‍മാന്‍ എ കെ അബ്ദുറഹിമാന്‍ അധ്യക്ഷന്‍ വഹിച്ച യോഗത്തില്‍ ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ് മുഖ്യപ്രഭാഷണം നടത്തുകയും വള്ളിക്കുന്ന് നിയോജകമണ്ഡലം എംഎല്‍എ പി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, യുഡിഎഫ് മലപ്പുറം ജില്ലാ ചെയര്‍മാന്‍ പി ടി അജയമോഹന്‍ ഹരി ഗോവിന്ദനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുന്ന സപ്ലിമെന്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ഉണ്ണി മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു സംസാരിച്ചു.
അനുസ്മരണ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഉണ്ണി മൊയ്തു ചിറ്റമ്പലം, കെപിസിസി സെക്രട്ടറി കെ പി അബ്ദുല്‍ മജീദ്, ആര്‍ എസ് പണിക്കര്‍, സൂഫിയാന്‍ ചെറുവാടി, അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കോശി പി തോമസ്, മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി ഓണ്‍ലൈനിലൂടെ അനുശോചനം അറിയിക്കുകയും 1995 തിരൂരങ്ങാടിയില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയം പി ഹരിഗോവിന്ദന്‍ ഒരു നിഴലായി പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നതിനെക്കുറിച്ച് എ കെ ആന്റണി സ്മരിച്ചു.
തറോല്‍ കൃഷ്ണകുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു